- ജൂലൈ ആറ്, ഏഴ് തീയതികളിൽ മംഗളൂരു സെൻട്രലിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ് യാത്ര തിരുവനന്തപുരം സെൻട്രലിൽ അവസാനിപ്പിക്കും. തിരുവനന്തപുരം സെൻട്രലിനും കന്യാകുമാരിക്കുമിടയിൽ സർവിസ് റദ്ദാക്കും.
- ചെന്നൈ സെൻട്രലിൽ നിന്ന് ജൂലൈ 25ന് ആരംഭിക്കുന്ന നമ്പർ 12695 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര കോട്ടയത്ത് അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിൽ സർവിസ് നടത്തില്ല.
- ജൂലൈ ഏഴ്, എട്ട് തീയതികളിൽ കന്യാകുമാരിയിൽ നിന്ന് പുലർച്ച 3.45ന് ആരംഭിക്കുന്ന നമ്പർ 16650 കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് അതേദിവസം രാവിലെ 6.15ന് തിരുവനന്തപുരം സെൻട്രലിൽനിന്ന് യാത്ര ആരംഭിക്കും. കന്യാകുമാരിക്കും തിരുവനന്തപുരം സെൻട്രലിനുമിടയിൽ ഈ ട്രെയിൻ സർവിസ് റദ്ദാക്കും.
- ജൂലൈ 26ന് തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 5.15ന് ആരംഭിക്കുന്ന നമ്പർ 12696 തിരുവനന്തപുരം സെൻട്രൽ – ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്ര അതേ ദിവസം രാത്രി 8.05ന് കോട്ടയത്തു നിന്ന് യാത്ര ആരംഭിക്കും. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനുമിടയിൽ സർവിസ് നടത്തില്ല.
- ജൂലൈ 29ന് നമ്പർ 16609 തൃശൂർ-കണ്ണൂർ എക്സ്പ്രസ് രാവിലെ 7.30ന് ഷൊർണൂർ ജങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. ഈ ട്രെയിൻ തൃശൂരിനും ഷൊർണൂരിനുമിടയിൽ സർവിസ് നടത്തില്ല.
റദ്ദാക്കിയ ട്രെയിൻ സർവിസ്
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഷൊർണൂരിൽ നിന്ന് ജൂലൈ 19, 28 തീയതികളിൽ ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56605 ഷൊർണൂർ-തൃശൂർ പാസഞ്ചർ പൂർണമായി റദ്ദാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
വെള്ളാപ്പള്ളി നടേശനിൽ നിന്നും മൂന്ന് ലക്ഷം വാങ്ങിയിട്ടുണ്ട് ; വെളിപ്പെടുത്തലുമായി ബിനോയ് വിശ്വം
വെള്ളാപ്പള്ളി നടേശനിൽ നിന്നും മൂന്ന് ലക്ഷം വാങ്ങിയിട്ടുണ്ട് ; വെളിപ്പെടുത്തലുമായി ബിനോയ് വിശ്വം



കാഞ്ഞിരപ്പള്ളിയിൽ വിദ്യാർഥിനി ബസ്സിൽ നിന്ന് വീണിട്ടും ഡ്രൈവർ ബസ് നിറുത്താതിരുന്ന സംഭവം ; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.