കർണാടകയിൽ 55 വയസ്സുള്ള ഒരു സ്ത്രീയെ ദുഷ്ടാത്മാവ് ബാധിച്ചുവെന്നാരോപിച്ച് മകൻ്റെ നേതൃത്വത്തിൽ തല്ലിക്കൊന്നു. കർണാടകയിലെ ശിവമോഗ ജില്ലയിൽ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കർണാടക സ്വദേശിയായ ഗീതമ്മ (55) ആണ് ക്രൂരതക്കിരയായത്. ഇവരുടെ മകൻ സഞ്ജയ്ക്കെതിരെയും പ്രേതത്തെ ഒഴിപ്പിക്കാനെത്തിയതെന്ന് അവകാശപ്പെട്ട രണ്ട് പേർക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു.
പതിനാലുകാരിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി ; കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പതിനാറുകാരൻ
പ്രതി സഞ്ജയ് തന്റെ അമ്മയ്ക്ക് ഭൂതബാധയുണ്ടെന്ന് കരുതി അവരെ ആശ എന്ന സ്ത്രീയുടെ അടുത്തേക്ക് കൊണ്ടുപോയി. ആശ, ഭർത്താവ് സന്തോഷിനൊപ്പം ഗീതമ്മയുടെ വീട് സന്ദർശിച്ച് ഭൂതബാധ ഒഴിപ്പിക്കൽ ആരംഭിച്ചു . ക്യാമറയിൽ പതിഞ്ഞ ആക്രമണം രാത്രി 9:30 ഓടെ ആരംഭിച്ച് പുലർച്ചെ 1:00 വരെ തുടർന്നതായി പറയപ്പെടുന്നു. തുടർച്ചയായ മർദ്ദനത്തിന്റെ ഫലമായി ഗീതമ്മ മരണത്തിന് കീഴടങ്ങി. കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും സഞ്ജയ്, ആശ, സന്തോഷ് എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞയാഴ്ചയാണ്, ബീഹാറിലെ പൂർണിയ ജില്ലയിൽ ‘മന്ത്രവാദം’ നടത്തിയെന്ന് സംശയിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേരെ തീകൊളുത്തി കൊന്നത്. ഞായറാഴ്ച രാത്രി വൈകി, മുളങ്കമ്പുകളുമായി സായുധരായ 50 പേരടങ്ങുന്ന ഒരു സംഘം സീതാദേവിയെന്ന സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറി ‘മന്ത്രവാദം’ നടത്തിയെന്ന് ആരോപിച്ചു. വീട്ടിൽ ഉണ്ടായിരുന്ന എല്ലാവരെയും ജനക്കൂട്ടം മർദ്ദിക്കാൻ തുടങ്ങിയെന്ന് സ്ത്രീയുടെ 16 വയസ്സുള്ള മകൻ സോനു കുമാർ പറഞ്ഞു. സോനുവിന്റെ മാതാപിതാക്കൾ ഉൾപ്പെടെ അഞ്ചുപേരെയും ജനക്കൂട്ടം തീകൊളുത്തി കൊന്നു. ശേഷം അവരുടെ മൃതദേഹങ്ങൾ വാട്ടർ ഹയാസിന്ത് മരത്തിനടിയിൽ ഒളിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.



തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവം; രണ്ടു പൊലീസുകാരെ പിരിച്ചുവിട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.