തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ സ്പൈ കണ്ണട ധരിച്ച് നടത്തിയ ഗുജറാത്ത് സ്വദേശി പിടിയിലായിരിക്കുകയാണ്. ഇതിന് പിന്നാലെ എന്താണ് മെറ്റ സപൈ കണ്ണടയെന്നും ഇവ എവിടെയൊക്കെ ഉപയോഗിക്കാം എന്നതടക്കമുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ അടക്കം കൊഴുക്കുകയാണ്. ക്യാമറകൾ ഘടിപ്പിച്ച നിരവധി സ്പൈ കണ്ണട കൾ ഇന്ന് വിപണിയിൽ സുലഭമാണ്. ഇത്തരത്തിൽ വീഡയോ ചിത്രകരണം നടത്താൻ കഴിയുന്ന മെറ്റ ഗ്ലാസ് ധരിച്ച് ക്ഷേത്ര ദർശനം നടത്തിയ ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷായാണ് തിരുവനന്തപുരത്ത് പിടിയിലായത്. മെറ്റൽ ഡിക്റ്ററുകളുടെ പോലും കണ്ണുവെട്ടിക്കാൻ കഴിയും എന്ന പ്രത്യേകതയും ചില ഗ്ലാസുകൾക്ക് ഉണ്ട്. ഇത്തരത്തിൽ മെറ്റൽ ഡിക്റ്ററ്റർ പരിശോധന പൂർത്തിയാക്കിയ ഇയാളെ കുടുക്കിയത് സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയമാണ്.
ഇത്തരം സ്പൈ ക്യാമറ കണ്ണടകൾ പൊതുവേ’സ്പൈ ക്യാമറ ഗ്ലാസസ്’, ‘റെക്കോർഡിംഗ് ഗ്ലാസസ്’, ‘വിഡിയോ റെക്കോർഡിംഗ് ഐവെയർ’ എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നു. ഹൈ-ഡെഫനിഷൻ (എച്ച്ഡി) 4K വരെയുള്ള വീഡിയോ റെക്കോർഡിംഗ് ശേഷിയുള്ള ഒറ്റനോട്ടത്തിൽ സാധാരണ കണ്ണടകളെ പോലെ തന്നെയിരിക്കും ലെൻസിൻ്റെ മുകളിലോ ഫ്രെയിമിൻ്റെ ഏറ്റവും ചെറിയ ക്യാമറ ലെൻസ് ഘടിപ്പിച്ചിരിക്കുമെന്നതാണ് ഒരു വ്യത്യാസം. വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഇത്തരം സ്പൈ കണ്ണടകൾക്ക് ഉണ്ടാകും.
സാധാരണ സാഹചര്യങ്ങളിൽ, പൊതു ഇടങ്ങളിൽ ഇത്തരം കണ്ണടകൾ ധരിക്കുന്നതിന് നിയമപരമായ വിലക്കുകളില്ല. എന്നാൽ, ഒരു വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരമാണ്. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഇവ ഉപയോഗിക്കാൻ പാടില്ല. അതിനാൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പിടിയിലായ ഗുജറാത്ത് സ്വദേശിക്കെതിരെ സുരക്ഷാ മേഖലയിൽ വീഡിയോ ചിത്രീകരണം നടത്തിയതിന് ഫോർട്ട് പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
റെക്കോർഡുയർച്ചയിൽ സ്വർണ്ണം ; പവന് ഒരു ലക്ഷം കടന്നു
നിയന്ത്രിത മേഖലകളായ സൈനിക സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ, കോടതികൾ, സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, കൂടാതെ സുരക്ഷാ മുൻകരുതലുകളുള്ള ആരാധനാലയങ്ങൾ പോലുള്ളവ സ്ഥലങ്ങളിൽ ക്യാമറയുള്ള ഒരു ഉപകരണവും അനുവാദമില്ലാതെ ഉപയോഗിക്കാൻ പാടില്ല. ഭൂരിഭാഗം ക്ഷേത്രങ്ങളിലും മൊബൈൽ ഫോണുകൾ, ക്യാമറകൾ എന്നിവയ്ക്കും വിലക്കുണ്ട്. ഈ നിയമം ക്യാമറ കണ്ണടയ്ക്കും ബാധകമാണ്. അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. അതായത് സാങ്കേതികയുടെ വളർച്ച സ്വകാര്യതക്കയ്ക്കും സുരക്ഷക്കും ഭീഷണിയാവുന്ന തരത്തിൽ ഉപയോഗിച്ചാൽ കുടുംങ്ങും എന്നർത്ഥം.


ഒരു ദിർഹത്തിന് 10 കിലോ അധിക ബാഗ്ഗേജ് ; ഓഫറുമായി എയർ ഇന്ത്യ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.