വിവിധ സംസ്ഥാനങ്ങളിൽ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സാഹചര്യത്തിൽ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾക്ക് കേരളത്തിൽ വിലക്ക്. തമിഴ്നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തിൽ നിർത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ശ്രീശൻ ഫാർമസ്യൂട്ടിക്കൽസിന്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിച്ചതിനെ തുടർന്നാണ് തീരുമാനം.
ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. നിർമ്മിച്ച Re-Life സിറപ്പും, അഹമ്മദാബാദിലെ Respifresh TR, 60ml സിറപ്പും ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കണ്‍ട്രോളര്‍ അറിയിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വില്‍പ്പനയും ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിര്‍ത്തിവയ്പ്പിച്ചത്. സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്നുകൾ വിതരണം നടത്തുന്നത്. അവര്‍ക്ക് മരുന്ന് വിതരണം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇനിയും ഈ മരുന്ന് വില്‍പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഈ മരുന്ന് കൈവശമുള്ളവര്‍ ഉപയോഗിക്കരുത് എന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിൽ ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ല. അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭർത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു ; യു.പിയിൽ ഭാര്യയും, കാമുകനും പിടിയിൽ



സൈബർ ആക്രമണം ; രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരെ പരാതി നൽകി നടി റിനി ആൻ ജോർജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.