ന്യൂഡൽഹി∙ റിലയൻസ് കമ്യൂണിക്കേഷൻസ് പ്രമോട്ടർ ഡയറക്ടർ അനിൽ അംബാനിയുടെ വീടുകളിലും സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ്. 2000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. അനിൽ അംബാനിയുടെ മുംബൈയിലെ വസതിയടക്കം റിലയൻസ് കമ്യൂണിക്കേഷനുമായി ബന്ധമുള്ള ആറിടങ്ങളിലായിരുന്നു പരിശോധന.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന് റിലയൻസ് കമ്യൂണിക്കേഷനെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ജൂലൈ 13ന് അനിൽ അംബാനിയെയും റിലയൻസ് കമ്യൂണിക്കേഷനെയും എസ്ബിഐ ‘തട്ടിപ്പ്’ വിഭാഗത്തിൽ പെടുത്തിയിരുന്നു.
തുടർന്ന് ജൂൺ 24ന് റിസർവ് ബാങ്കിന് റിപ്പോർട്ട് കൈമാറി. റിലയൻസ് കമ്യൂണിക്കേഷൻ വായ്പ വകമാറ്റി ചെലവഴിച്ചെന്നും റിസർവ് ബാങ്കിന് നൽകിയ റിപ്പോർട്ടിൽ എസ്ബിഐ പറയുന്നു. തുടർന്ന് ആർബിഐയുടെ മാർഗനിർദേശമനുസരിച്ച് സിബിഐ കേസെടുക്കുകയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സിയാൽ ലാഭം സാമൂഹ്യവത്കരിക്കുന്ന സ്ഥാപനം എന്ന് മുഖ്യമന്ത്രി; കൊച്ചി വിമാനത്താവളത്തിൽ 200 കോടിയുടെ ഐ.ടി പദ്ധതിയ്ക്ക് തുടക്കം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.