സംസ്ഥാന സ്കൂൾ കായിക മേളയുടെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് താരം സഞ്ജു സാംസൺ എത്തും. ഈ മാസം 21 മുതൽ 28 വരെ തിരുവനന്തപുരം വേദിയാകുന്ന കായിക മേളയുടെ എനർജി പാർട്നറായി സഞ്ജു സാംസൺ ഫൗണ്ടേഷനെയും നിയോഗിച്ചു.
‘തങ്കു’ എന്നു പേരിട്ട മുയലാണ് മേളയുടെ ഭാഗ്യ ചിഹ്നം. ഭാഗ്യചിഹ്നം മന്ത്രി വി.ശിവൻകുട്ടിയും കൈറ്റ് തയാറാക്കിയ പ്രൊമോ വീഡിയോകൾ മന്ത്രി ജി.ആർ.അനിൽ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷ് എന്നിവരും ചേർന്ന് പ്രകാശനം ചെയ്തു.
12 വേദികളിൽ 40 ഇനങ്ങളിലായാണ് അത്ലറ്റിക്സ്, ഗെയിംസ് മത്സരങ്ങൾ നടക്കുന്നത്. 21നു വൈകിട്ട് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനവും മാർച്ച് പാസ്റ്റും. മത്സരങ്ങൾ 22നാണ് ആരംഭിക്കുന്നത്. 12 ഗെയിംസ് മത്സരങ്ങൾ നടക്കുന്ന സെൻട്രൽ സ്റ്റേഡിയമാണു മുഖ്യവേദി.
ഇന്ത്യൻ സായുധ സേനക്ക് കരുത്തേകാൻ 79,000കോടിയുടെ ഉപകരണങ്ങൾ വാങ്ങാൻ അനുമതി
ഗൾഫിൽ നിന്നുള്ളവരും ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരും അടക്കം ഇരുപതിനായിരത്തിലേറെ കുട്ടികൾ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിലെ 75 സ്കൂളുകളിലായിട്ടാണ് മേളക്കെത്തുന്ന കുട്ടികൾക്കുള്ള താമസ സൗകര്യം ഒരുക്കുക. ഗതാഗതത്തിനായി 200 ബസുകളും ഏർപ്പെടുത്തും.


ഭൂട്ടാന് കാര്‍ കടത്ത് കേസ്; നടന്മാരായ മമ്മൂട്ടി ദുല്‍ഖർ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീട്ടിൽ ഇ ഡി പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.