“സർക്കാർ ആശുപത്രികളെ ആളെക്കൊല്ലി കേന്ദ്രങ്ങളാക്കി പിണറായി സർക്കാർ മാറ്റി”; കേരളത്തിലെ ചികിത്സാ പ്രതിസന്ധിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് കോൺഗ്രസ്

കേരളത്തിലെ മെഡിക്കൽ കോളജുകളിലെ ചികിൽസാ പ്രതിസന്ധിയിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ജില്ലാ അടിസ്ഥാനത്തിൽ വിവിധ മെഡിക്കൽ കോളേജുകളിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ കെപിസി സി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ അധ്യക്ഷതയില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ ആളെ കൊല്ലി കേന്ദ്രങ്ങളാക്കി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറ്റിയെന്ന് കെസി വേണുഗോപാല്‍ എംപി കുറ്റപ്പെടുത്തി. കേരളത്തിലെ പൊതുജനാരോഗ്യരംഗം അത്യാസന്ന നിലയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരളത്തിലെ സാധാരണ ജനങ്ങളുടെ മൗലികമായ പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ചാണ് കോണ്‍ഗ്രസിന്റെ മെഡിക്കല്‍ കോളേജ് സമരം. വരാനിരിക്കുന്ന സമരപോരാട്ടത്തിന്റെ സൂചന മാത്രമാണ് ഇന്നത്തെ സമരം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയാന്‍ പേടിയാണ് കേരളത്തില്‍. സാക്ഷാല്‍ നരേന്ദ്ര മോദിക്ക് പഠിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലൈന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. എട്ട് മാസം കൂടി കഴിഞ്ഞാൽ ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അറുതിയാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിഴവ് തിരുത്താൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രി വീണാ ജോർജ് തുടരരുത് എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഇടത് അനുകൂല സംഘടനാ അംഗമായ ഡോ ഹാരിസിന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ദുരവസ്ഥ തുറന്ന് പറയേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവും പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ആരോഗ്യമേഖലയോടുള്ള സര്‍ക്കാരിന്റെ അവഗണനയും അനാസ്ഥയും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളത്ത് നടന്ന കോണ്‍ഗ്രസ് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം നിരന്തരം ഉന്നയിച്ച വിഷയമാണെന്നും യഥാര്‍ത്ഥത്തില്‍ ആരോഗ്യകേരളം വെന്റ്ലേറ്ററില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് മാനന്തവാടിയിലും, പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിലേക്കുള്ള കോൺഗ്രസ് മാർച്ചിലെ സംഘർഷം മുതിർന്ന നേതാക്കൾ ഇടപെട്ട് തടഞ്ഞു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *