തൃശ്ശൂർ ഗുരുവായൂരിൽ വീട്ടമ്മയുടെ ചെവി കടിച്ചെടുത്ത് തെരുവുനായ. വീട്ടുമുറ്റത്ത് പുല്ലുപറിക്കുന്നതിനിടെയാണ് വഹീദ എന്ന വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. നായയുടെ ആക്രമണത്തിൽ വഹിദയുടെ ഇടതുചെവിയുടെ ഒരു ഭാഗം നഷ്ടമായി.
ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് പുല്ലുപറിക്കുകയായിരുന്ന വഹീദയുടെ പിന്നിലൂടെ വന്നാണ് നായ ആക്രമിച്ചത്. നായ പെട്ടെന്ന് ഓടിവന്ന് ആക്രമിച്ചുവെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നേ ദിവസം ഗുരുവായൂരിൽ തെരുവുനായ ആക്രമണം നേരിടുന്ന മൂന്നാമത്തെ ആളാണ് 52കാരിയായ വഹീദ. വൈകുന്നേരത്തോടെ മൂന്ന് പേരെയാണ് തെരുവുനായ ആക്രമിച്ചത്.
ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് വഹീദ പ്രാഥമിക ചികിത്സ തേടിയത്. വഹീദയെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. ഈ മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്നാട് സ്വദേശിക്ക് നേരെയും തെരുവുനായ ആക്രമണം ഉണ്ടായിരുന്നു.



കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.