ചിറ്റൂർ പൊല്പള്ളി ചിറവട്ടത്ത് പിറന്നാൾ ദിനത്തിൽ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകൾ ശ്രേയയാണ് (18) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
കുട്ടിയെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് അമ്മ ബിന്ദു മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



പ്രസിഡന്റ് വിചാരിച്ചാലൊന്നും ശബരിമലയിലെ സ്വർണ്ണം കവരാൻ കഴിയില്ല ; എ.പദ്മകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.