മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാൾ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. എറണാകുളം പിറവത്താണ് സംഭവം. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ ഏലിയാസ് (23) ആണ് മരിച്ചത്. കാണാതായ മാനന്തവാടി സ്വദേശി അർജുനായി (23) തിരച്ചിൽ തുടരുകയാണ്.
ഒഴുക്കിൽപ്പെട്ടപ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെയാൾ നീന്തി രക്ഷപ്പെട്ടു. മൂവാറ്റുപുഴ ഇലാഹിയ കോളേജിലെ വിദ്യാർഥികളായിരുന്നു അപകടത്തിൽ പെട്ടത്. കോളേജിലെ ബിരുദ ദാനച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും.
ആൽബിൻ ഏലിയാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പിറവത്തുനിന്നുള്ള ഫയർഫോഴ്സ്, സ്കൂബാ ഡൈവിങ് ടീം, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രാത്രി വൈകിയും അർജുനായുള്ള തിരച്ചിൽ തുടരുകയാണ്.
You May Also Like
കോവിഡ് കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിൻ്റെ മാർഗനിർദേശം പുറത്തിറക്കി; മാസ്ക് പ്രോത്സാഹിപ്പിക്കും, രോഗലക്ഷണമുള്ള എല്ലാവർക്കും ടെസ്റ്റ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



കോതമംഗലത്തെ അൻസിലിൻ്റെ കൊലപാതകം ; അദീന കളനാശിനി നൽകിയത് എനർജി ഡ്രിങ്കിൽ ചേർത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.