തിരുവനന്തപുരം: അടിമലത്തുറ പൊഴിക്കരക്കടുത്തുള്ള കടലിൽ കൂട്ടുകാരനുമൊത്തു കുളിക്കാനിറങ്ങിയ വിദ്യാർഥിയെ തിരയിൽപ്പെട്ട് കാണാതായി. ജോബിൽ പത്രോസിനെ (12)യാണ് കാണാതായത്. അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകനാണ് ജോബിൽ.
അടിമലത്തുറ ലൂയീസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ജോബിൽ. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടമെന്നു വിഴിഞ്ഞം കോസ്റ്റൽ എസ്എച്ഒ വിപിൻ വ്യക്തമാക്കി. സ്കൂൾ വിട്ട ശേഷം അഞ്ചാം ക്ലാസ് വിദ്യാർഥിയായ കൂട്ടുകാരനുമൊത്താണ് ജോബിൽ കടൽ തീരത്തെത്തിയത്. കുളിക്കുന്നതിനിടെ കുട്ടി ശക്തമായ തിരയിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാർഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോടു വിവരം പറഞ്ഞതിനെ തുടർന്നാണ് അപകടമറിയുന്നത്. തുടർന്നു വിഴിഞ്ഞം കോസ്റ്റ് പൊലീസിനെ വിവരമറിയിച്ചു. ഇതേത്തുടർന്നു കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റൽ പൊലീസും ഫിഷറീസിന്റെ മറൈൻ എൻഫോഴ്സുമെന്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കോസ്റ്റൽ പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
കോട്ടയത്ത് 11 പേരെക്കടിച്ച തെരുവ് നായക്ക് പേവിഷബാധയുള്ളതായി സ്ഥിരീകരണം



സ്വകാര്യ ബസും,പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.