സണ്ണി ജോസഫ് കെപിസിസി പ്രസിഡൻ്റായി വന്നാൽ എല്ലാം ശരിയാകുമെന്നാണ് കോൺഗ്രസുകാർ കരുതുന്നുന്ന്. കെ സുധാകരൻ അധ്യക്ഷനായി വന്നപ്പോളും വലിയ പ്രതീക്ഷയാണ് സാധാരണ പ്രവർത്തകർക്കുണ്ടായത്. തുടക്കത്തിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിന് അദ്ദേഹം ആയി ചർച്ച നടത്തുകയും സംഘടനയെ ശക്തിപ്പെടുത്തുന്നതിന് സിയു സി പോലുള്ള ആശയങ്ങളുടെ നയ രൂപീകരണത്തിൽ പങ്കാളി ആവുകയും ഉണ്ടായി. പക്ഷേ പിന്നീട് കെ സുധാകരൻ അറിയാതെ തന്നെ വെറുതെ തിളക്കുന്ന സാമ്പാർ ആയി മാറുകയായിരുന്നു.
കേരള രാഷ്ട്രീയത്തിലോ, കോൺഗ്രസ് സംഘടനയിലോ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. ഇപ്പോൾ പ്രസിഡൻറ് സ്ഥാനത്തു നിന്നും മാറ്റും എന്നറിഞ്ഞപ്പോൾ മുതൽ കാണിക്കുന്ന ഒരു പോരാട്ട വീര്യം, സാധാരണക്കാരനോടൊപ്പം നിൽക്കണം എന്ന് പറഞ്ഞ് പ്രസിഡൻ്റായ, സാധാരണക്കാർ പ്രസിഡൻ്റ് ആക്കിയ കെ സുധാകരൻ മറന്നുപോയി.
കാടടച്ച് വെടിവച്ചുകൊണ്ടായിരുന്നു സുധാകരൻ്റെ വരവ്. കണ്ണൂരിൽ നിന്നുള്ള സുധാകരൻ പ്രധാന രാഷ്ട്രീയ ശത്രുവിനെ നിയന്ത്രിക്കുന്ന പിണറായി വിജയൻ്റെ അടക്കം ഉറക്കം കെടുത്തുമെന്നാണ് പലരും കരുതിയത്. കോൺഗ്രസ് ഇന്ന് വരെ കേൾക്കാത്ത, ശീലിക്കാത്ത സെമികേഡർ പ്രഖ്യാപനം വരെ ഉണ്ടായി. എന്നാൽ വെറും ആരംഭശൂരത്വമായി മാറി. സണ്ണി ജോസഫ് വരുമ്പോഴും ഇപ്പോൾ കോൺഗ്രസ് രക്ഷപ്പെടുമെന്നാണ് സാധാരണ അണികളും വീണ്ടും കരുതുന്നത്. എന്തരോ എന്തോ, എന്തായാലും കാത്തിരുന്നു തന്നെ കാണാം


പുനർജ്ജനി കേസ് ; സതീശനെതിരായ വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.