അതിക്രൂരമായ റാഗിംഗിന് വിധേയനായി ജീവനൊടുക്കിയ പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. ഇരുവര്‍ക്കും എതിരായ അച്ചടക്ക നടപടി തുടരാം. നടപടികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കാനും നിര്‍ദേശം. ഇവര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കോടതി നിർദേശിച്ചു
കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അക്രമകാരികളായവരുടെ അച്ചടക്കമില്ലായ്മ മൂലം ഇനിയൊരു വിദ്യാർത്ഥിക്കും ജീവൻ നഷ്ടപ്പെടരുത്. റാഗിങിന് കടുത്ത ശിക്ഷ നല്കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം. മുന്‍ ഡീനുള്‍പ്പെടെ നല്കിയ ഹർജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
2024 ഫെബ്രുവരി 18നാണ് ബിരുദ വിദ്യാര്‍ഥിയായ ജെ എസ് സിദ്ധാര്‍ഥനെ സര്‍വകലാശാലാ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിംഗിന് ഇരയായതിനെ തുടര്‍ന്ന് സിദ്ധാര്ഥന് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ സര്‍വകലാശാല പുറത്താക്കിയിരുന്നു.
വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്; വോട്ട് മോഷണ’ ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി രാഹുൽ ഗാന്ധി
വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. സിദ്ധാര്‍ഥന്റെ അമ്മ എംആര്‍ ഷീബ നല്കിയ അപ്പീലിലായിരുന്നു സര്‍വകലാശാലാ നടപടി


ദീപക്കിന്റെ മരണം ; പുരുഷ കമ്മീഷൻ ഹൈക്കോടതിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.