സൂപ്പർ കപ്പ് ഫുട്ബോൾ പോരാട്ടങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് തുടർച്ചയായ രണ്ടാം വിജയം. ജി.എം.സി ബാംബോളിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സ്പോർട്ടിങ് ക്ലബ്ബ് ഡൽഹിയെയാണ് ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് (3-0) തകർത്തത്.
സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ പകുതിയിൽ നേടിയ ഇരട്ട ഗോളുകളും, പിന്നാലെ കൊറോ സിങ് നേടിയ ഗോളുമാണ് ഡേവിഡ് കാറ്റലയുടെ ടീമിന് മാധുര്യമുള്ള വിജയം സമ്മാനിച്ചത്.
തുടർച്ചയായ രണ്ട് വിജയങ്ങളോടെ ആറ് പോയിന്റുകളും രണ്ട് ക്ലീൻ ഷീറ്റുകളും ബ്ലാസ്റ്റേഴ്‌സ് നേടി . കേരള ബ്ലാസ്റ്റേഴ്‌സ് നവംബർ 6ന് ഗ്രൂപ്പ് സ്റ്റേജിലെ നിർണായക മത്സരത്തിൽ മുംബൈ സിറ്റിയെയാകും നേരിടുന്നത്.
You May Also Like
ഇന്ത്യയെ നിയന്ത്രിക്കാൻ ആമേരിക്കയ്ക്ക് ആവില്ല; തിരിച്ചടിയുടെ തീവ്രത കുറയ്ക്കാൻ ശ്രമിക്കാമെന്ന് യുഎസ്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



സംസ്ഥാന ചലച്ചിത്ര അവാർഡ് ; മികച്ച നടൻ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.