തൂണേരി ഷിബിന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷ വിധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിന്‍ കൊല്ലപ്പെടുന്നത്. കേസിലെ 17 പ്രതികളെയും വിചാരണ കോടതി വെറുതെ വിട്ടിരുന്നു. ഷിബിന്റെ അച്ഛനും സര്‍ക്കാരും നല്കിയ അപ്പീലിലാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ 8 പേര് കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയത്.
മൂന്നാം പ്രതി നേരത്തെ കൊല്ലപ്പെട്ടിരുന്നു. രാഷ്ട്രീയ വിരോധത്താല്‍ ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ മാരാകായുധങ്ങളുമായി ഷിബിന്‍ ഉള്‍പ്പെടെയുള്ള ഡിവൈഎഫ്ഐ-സിപിഎം പ്രവര്‍ത്തകരെ ആക്രമിച്ചെന്നായിരുന്നു കേസ്.
You May Also Like
അമേരിക്കയേയും ഇസ്രയേലിനെയും ഒപ്പം ഇന്ത്യൻ നിലപാടിനെയും കുറ്റപ്പെടുത്തി മുഖ്യമന്ത്രി; ചേരിചേരാ നയം എവിടെയെന്ന് മോദിയോട് പിണറായി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



ഗുരുവായൂർ ക്ഷേത്രം ഉച്ചക്കിനി ഒരു മണിക്കൂറേ അടച്ചിടൂ ; ദർശനം കൂടുതൽ സൗകര്യപ്രദമാക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.