തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ വെട്ടിലാക്കുന്ന പുതിയ ആരോപണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായെന്ന് ഉപസമിതി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങളിൽ വ്യക്തത വന്നില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, തിരുവനന്തപുരം യൂറോളജി വകുപ്പിൽ നിന്ന് കാണാതായത് ഓസിലോസ്കോപ്പ് എന്ന ഉപകരണമാണ്. ഇതിന് 20 ലക്ഷത്തോളം രൂപ വിലയുണ്ടെന്നാണ് വിവരം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ചതാണ് ഉപകരണം. യൂറോളജി വകുപ്പിലെ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുണ്ട്. ഉപകരണങ്ങൾ സംബന്ധിച്ച കാര്യത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്.
അതേസമയം, ഡോ. ഹാരിസ് ചിറക്കലിനോട് വിശദീകരണം ചോദിച്ചത് സ്വാഭാവിക നടപടിയെന്ന് വീണാ ജോര്‍ജ് വ്യക്തമാക്കി. പെരുമാറ്റ ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ഇതൊരു നടപടിക്രമം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.



കൊല്ലത്ത് സ്കൂൾ കലോത്സവ വേദി തകർന്നുവീണു, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.