ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനങ്ങളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്) തങ്ങളുടെ 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ആഗോളതലത്തിൽ തങ്ങളുടെ ജീവനക്കാരില്‍ രണ്ട് ശതമാനം പേരെ ഒഴിവാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതോടെ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 12,000 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും.
വളര്‍ന്നു വരുന്ന സാങ്കേതികവിദ്യയുടെയും പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തേണ്ടതിന്റെയും പശ്ചാത്തലത്തില്‍ കമ്പനിയുടെ തൊഴില്‍ ശക്തി പുഃനക്രമീകരിക്കുന്നതിനും ഭാവിയ്ക്ക് അനുയോജ്യമായ സ്ഥാപനമായി മാറുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് ടിസിഎസ് അറിയിച്ചു. ടിസിഎസ് തങ്ങളുടെ ആഭ്യന്തര മാനവ വിഭവശേഷി നയങ്ങള്‍ പരിഷ്കരിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.
ജീവനക്കാരെ പിരിച്ചുവിടുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2026 സാമ്പത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ പിരിച്ചുവിടലുകള്‍ ഘട്ടം ഘട്ടമായി നടത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
റെക്കോർഡുയർച്ചയിൽ സ്വർണ്ണം ; പവന് ഒരു ലക്ഷം കടന്നു



കൊച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.