മുഖ്യമന്ത്രിയുടെ താമസത്തിന് ചിലവായത് 2 ലക്ഷം രൂപ ; അയ്യപ്പ സംഗമത്തിലെ നടത്തിപ്പിൽ വ്യാപക ക്രമക്കേട്

സംസ്ഥാന സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഗുരുതര ക്രമക്കേട് തെളിയിക്കുന്ന ഓഡിറ്റ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. പമ്പ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ താമസത്തിനായി രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിലെ ചുവപ്പ് പരവതാനിക്ക് 15,930 രൂപയും, വേദിയിൽ വി.ഐ.പി ഭക്ഷണത്തിനായി ചെലവായത് 30,000 രൂപയുമാണെന്നുമാണ് റിപ്പോർട്ടിലുള്ളത്. നടക്കാത്ത ഭജനയുടെ പേരിൽ, നന്ദഗോവിന്ദം ഭജൻസിന് എട്ട് ലക്ഷം രൂപ കൊടുത്തതായും ബില്ല് ഉണ്ട്.

​ഗസ്റ്റ് ഹൗസിലേക്ക് കട്ടിലും മെത്തയ്ക്കുമായി 1,11,365 രൂപയാണ് ചെലവായത്. കോർണർ സോഫയ്ക്ക് 65000. പമ്പ ​ഗസ്റ്റ് ഹൗസിലേക്ക് വാങ്ങിയ സാമഗ്രികൾ പിന്നീട് ദേവസ്വം സ്വത്താക്കി മാറ്റി. എന്നാൽ ഇത് എങ്ങോട്ട് മാറ്റിയെന്നതിലും വ്യക്തതയില്ല. ടാക്‌സി സംവിധാനത്തിനായി 10.57 ലക്ഷം രൂപ ചെലവായെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. ഡീസലിന് മാത്രമായി 7.44 ലക്ഷം രൂപയും ചെലവായി.

ആഗോള അയ്യപ്പ സംഗമത്തിൽ പമ്പയിൽ പ്രധാന വേദിയിൽ നന്ദഗോവിന്ദം ഭജൻസിന്റെ ഭജന നടത്തിയെന്നാണ് രേഖയിലുള്ളത്. എന്നാൽ അന്ന് നന്ദഗോവിന്ദം ഭജൻസ് പമ്പയിലോ ശബരിമലയിലോ ഭജന നടത്തിയിട്ടില്ല. അന്ന് നടന്നത് ഭക്തി ഗാന സദസ് ആയിരുന്നു. പ്രധാന വേദിയിൽ ഭക്തി ഗാനസദസ് അവതരിപ്പിച്ചത് ഗായകൻ ഇഷാൻ ദേവും സംഘവുമായിരുന്നു. ഈ പരിപാടി അടക്കം കലാപരിപാടിക്ക് വകയിരുത്തിയത് രണ്ട് ലക്ഷം രൂപയാണ്. ഈ ഗായക സംഘത്തിന് പണം കൊടുത്ത ബില്ല് ഓഡിറ്റിന് സമർപ്പിച്ചിട്ടില്ല.

വിജയ് യേശുദാസ്, വീരമണി തുടങ്ങിയവരുടെ പാട്ട് പരിപാടിയുടെ കണക്കില്ല. അയ്യപ്പ സംഗമ ദിവസം വൈകിട്ടാണ് ഈ ഗായകർ അയ്യപ്പഗാനമേള അവതരിപ്പിച്ചത്. അവർക്ക് പണം നൽകിയതിന്റെ കണക്കില്ല. പത്ത് കോടിയിലധികം രൂപയാണ് ആഗോള അയ്യപ്പ സംഗമത്തിന് ചെലവായത്. എന്നാൽ വിവിധ ആവശ്യങ്ങൾക്കായി ഇതുവരെ കൊടുത്ത് തീർത്തത് ആറു കോടി 64 ലക്ഷം രൂപയാണ്. ഇനി കൊടുത്ത് തീർക്കാനുള്ളത് നാല് കോടി 35 ലക്ഷം രൂപയുമാണ് എന്നാണ് വിവരം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *