കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും മന്ത്രി റോഷി അഗസ്റ്റിനും തമ്മിലുള്ള ചേരിതിരിവ് വ്യക്തമാകുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ഇരുവരും തമ്മിലുള്ള തർക്കം പാർട്ടിയിൽ കടുത്ത ആശയക്കുഴപ്പത്തിനാണ് ഇടയാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേതാക്കൾക്കിടയിൽ നിലനിന്നിരുന്ന ശീതയുദ്ധം ഇപ്പോൾ അണികളിലേക്കും സോഷ്യൽ മീഡിയയിലേക്കും വ്യാപിച്ചിരിക്കുന്നു.
പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ചുനിൽക്കുമ്പോൾ, നിഷാ ജോസ് കെ. മാണിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ജോസ് കെ. മാണിയുടെ കൈപിടിച്ച് അദ്ദേഹം തന്നെ പാലായിൽ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ ആവർത്തിച്ചു പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കുള്ളിൽ ആലോചിക്കാതെ ഇത്തരം കാര്യങ്ങൾ പരസ്യമായി പ്രഖ്യാപിക്കുന്നത് അച്ചടക്കലംഘനമാണെന്നും റോഷി പാർട്ടിയിൽ ‘സൂപ്പർ ചെയർമാൻ’ ചമയുകയാണെന്നുമാണ് ജോസ് പക്ഷത്തെ നേതാക്കളുടെ ആരോപണം.
മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ഉയർന്ന ചർച്ചകളെ സി.പി.എം പ്രതിരോധിച്ചത് റോഷി അഗസ്റ്റിനെ ഉപയോഗിച്ചാണെന്ന സംശയം ജോസ് കെ. മാണി അനുകൂലികൾക്കിടയിൽ ഉണ്ട്. ഇടത് മുന്നണിയിൽ തന്നെ ഉറച്ചുനിൽക്കണമെന്ന റോഷിയുടെ കർശന നിലപാട് പാർട്ടിയുടെ വിലപേശൽ ശേഷിയെ ബാധിക്കുമോ എന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്. ഇരുനേതാക്കളും തമ്മിലുള്ള അകൽച്ച പ്രകടമാക്കുന്ന പ്രതികരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നത്.
ശബരിമല സ്വർണ്ണക്കൊള്ള ; പത്മകുമാറിനെ എസ്.ഐ.ടി കസ്റ്റഡിയിൽ വിട്ടു
നേതാക്കൾ തമ്മിലുള്ള ഭിന്നത സോഷ്യൽ മീഡിയയിൽ അണികൾ ഏറ്റെടുത്തതോടെ പാർട്ടിയിൽ ചേരിതിരിവ് രൂക്ഷമായി. റോഷി അഗസ്റ്റിൻ്റെ ഇടപെടലുകൾ പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ചെയർമാന്റെ അധികാരം കവർന്നെടുക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മറുവിഭാഗം കുറ്റപ്പെടുത്തുന്നു. പാലാ സീറ്റിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത് പാർട്ടിയുടെ അടിത്തറയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.



നാളെ നടത്താനിരുന്ന പിഎസ്സി പരീക്ഷകൾ മാറ്റിവെച്ചു ; അഭിമുഖങ്ങൾക്ക് മാറ്റമില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.