നിയമസഭാസമ്മേളനം നാളെ(വ്യാഴം) അവസാനിപ്പിക്കാൻ നീക്കം. ശബരിമല സ്വർണമോഷണത്തിൻ്റെ പേരിൽ തുടർച്ചയായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നീക്കം. വെള്ളിയാഴ്ച വരെയായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്.
ഇതിനിടെ, നിയമസഭാ അംഗത്തിനെതിരെ മുഖ്യമന്ത്രി ഇന്ന് നടത്തിയ ബോഡി ഷെയ്മിങ് പ്രസ്താവനയും വിവാദമായിരുന്നു. ഇതും പ്രതിപക്ഷം ആയുധമാക്കുന്നുണ്ട്. പ്രതിപക്ഷ അംഗത്തിന്റെ ഉയരക്കുറവിനെ മുഖ്യമന്ത്രി എട്ടു മുക്കാലട്ടി വച്ചതുപോലെ എന്നായിരുന്നു പരിഹസിച്ചത്. ഇത് സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കത്ത് നൽകിയിരുന്നു. അതേസമയം ശബരിമല സ്വർണക്കൊള്ളയില്‍ പ്രതിഷേധം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
You May Also Like
മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം; റഷ്യന്‍ വ്യോമ പ്രതിരോധസേന വെടിവെച്ചിട്ടു; വിമാനത്താവളങ്ങള്‍ താല്കാലികമായി അടച്ചു
മോസ്കോയില്‍ ഡ്രോണ്‍ ആക്രമണം; റഷ്യന്‍ വ്യോമ പ്രതിരോധസേന വെടിവെച്ചിട്ടു; വിമാനത്താവളങ്ങള്‍ താല്കാലികമായി അടച്ചു



ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ് ; എൽ.ഡി ക്ലർക്ക് അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.