കത്ത് ചോർച്ചാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിവാദം ശുദ്ധ അസംബന്ധമാണെന്നും തനിക്കോ മകനോ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.രാജേഷ് കൃഷ്ണ യു.കെയിലെ പാർട്ടി സംവിധാനത്തിന്റെ ഭാഗമായാണ് പ്രവർത്തിക്കുന്നതെനാണ് ഗോവിന്ദൻ പറയുന്നത്. പരാതി വന്നു എന്ന ഒറ്റ കാരണത്താൽ നടപടിയെടുക്കുക എന്നതല്ല ശരിയായ രീതി.
യുകെ ഘടകം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നിലവിൽ രാജേഷ് കൃഷ്ണക്കെതിരെ ഒരു നിലപാടും പാർട്ടി സ്വീകരിച്ചിട്ടില്ലെന്നും നടപടി സ്വീകരിക്കണമെങ്കിൽ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. 2026 മെയ് വരെയുള്ള കാലയളവിൽ ഇനിയും നിരവധി ആരോപണങ്ങൾ വരാനിരിക്കുന്നുണ്ട് സർക്കാരിനെ തകർക്കാം എന്ന വിചാരം ആർക്കും വേണ്ടെന്നും രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കത്തിൽ പാർട്ടി ചേർക്കേണ്ടെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ അവതരിപ്പിച്ച പുതിയ ഭരണഘടനാ ഭേദഗതി ബില്ലിനെതിരെയും ഗോവിന്ദൻ പ്രതികരിച്ചു. രാഷ്ട്രീയ പകപോക്കലിനായി ആരെ വേണമെങ്കിലും ജയിലിൽ അടക്കുകയും അയോഗ്യരാക്കുകയും രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കുകയുമാണ് ലക്ഷ്യമെന്നും അതിനുള്ള കേന്ദ്ര ഏജൻസികൾ നാട്ടിലുണ്ടെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
കൊച്ചിയിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു



ബംഗളുരു സ്ഫോടനക്കേസ് ; നാലുമാസത്തിനകം വിധി പറയണമെന്ന് സുപ്രീം കോടതി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.