പുതുതലമുറയെ വായനയിലേക്ക് ആകര്‍ഷിക്കണം; മന്ത്രി കെ എന്‍ ബാലഗോപാല്‍

പുതുതലമുറയെ സാമൂഹികമാധ്യമങ്ങള്‍മാത്രം ആശ്രയിക്കാതെ വായനയിലേക്കും ആകര്‍ഷികണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കരയില്‍ താലൂക്ക് ലൈബ്രറി സംഗമം ധന്യ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അച്ചടി മാധ്യമങ്ങളുടെ സ്വാധീനം പുതുതലമുറയില്‍ കുറയുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെ കുത്തൊഴുക്കില്‍നിന്നും ശരിയായവാര്‍ത്തകള്‍ തിരിച്ചറിയാന്‍ വായന അത്യാവശ്യമാണ്. നവീന ആശയങ്ങളുമായി പുതുതലമുറ എഴുത്തുകാര്‍ മുന്നോട്ട് വരുന്നുണ്ട്. യുദ്ധസാഹചര്യങ്ങളില്‍ അകപ്പെടുന്ന മനുഷ്യരുടെ ദയനീയാവസ്ഥ തിരിച്ചറിയാനും പുസ്തകങ്ങള്‍ അവസരമൊരുക്കുന്നു. ആയുധശേഖരങ്ങളുടെ പ്രയോഗത്തില്‍ നശിക്കുന്ന ജീവിതങ്ങളുടെ വ്യാപ്തി തിരിച്ചറിയുമ്പോഴാണ് വായന സാര്‍ഥകമാകുക. ഇവിടെയാണ് ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പ്രസക്തിയേറുന്നത്.

വായനശാലകള്‍ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ റീഡിങ് തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയ ലൈബ്രറികളുടെ പ്രതിനിധികളെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബീന സജീവ്, സെക്രട്ടറി ബി എസ് ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *