വിസിക്കെതിരെ കേരള സർവകലാശാല സിൻഡിക്കേറ്റ്. വിസി സർവ്വകലാശാലയുടെ ചട്ടങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കേണ്ടത്, സിൻഡിക്കേറ്റ് യോഗം വിളിക്കാത്ത വിസിയുടെ നടപടി ഗുരുതര ചട്ടലംഘനമാണെന്ന് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ പറഞ്ഞു.
വിസിക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ജി. മുരളീധരൻ കൂട്ടിച്ചേർത്തു. ഇന്നാണ് സിൻഡിക്കേറ്റ് യോഗം ചേരേണ്ട അവസാന ദിവസം. ഇതുവരെയും യോഗം ചേർന്നിട്ടില്ല.
രണ്ടു മാസത്തിൽ ഒരിക്കൽ യോഗം വിളിക്കണം എന്നാണ് ചട്ടം. വിസി യോഗം വിളിച്ചില്ല. ഇത് ഗുരുതരമായ ഗുരുതരമായ ചട്ടലംഘനമാണ്. വിസിക്ക് സ്ഥാനത്ത് തുടരാൻ യാതൊരു യോഗ്യതയുമില്ല. നിയമപരമായി നേരിടുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് മുരളീധരൻ വ്യക്തമാക്കി.
കനത്ത മഴ ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സിൻഡിക്കേറ്റ് യോഗം ചേർന്നാൽ എല്ലാ പ്രശ്നങ്ങളും തീരും. വിസിയാണ് യൂണിവേഴ്സിറ്റിയുടെ എല്ലാമെന്ന രീതി ചിലർ പ്രചരിപ്പിക്കുന്നു. സർവ്വകലാശാലയുടെ നിയമവും ചട്ടവും അനുസരിച്ചാണ് വിസി പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാകാനൊരുങ്ങി പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.