യേശുക്രിസ്തുവിനൊപ്പം മാതാവായ കന്യാമറിയത്തെയും ‘സഹരക്ഷക’ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ ശക്തമായ നിര്‍ദ്ദേശമിറക്കി വത്തിക്കാൻ. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ അനുമതിയോടെ പുറത്തിറക്കിയ പുതിയ ഉത്തരവില്‍, ലോകത്തിലെ 1.4 ബില്യണ്‍ വരുന്ന കത്തോലിക്കരോട് ഈ വിശേഷണം ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. ക്രിസ്തുവിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ സവിശേഷതകളെക്കുറിച്ച് ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും വിശ്വാസ സത്യങ്ങളില്‍ അസന്തുലിതാവസ്ഥ വരുത്താനും ഈ വിശേഷണത്തിന് സാധിക്കുമെന്നും വത്തിക്കാന്റെ ഉന്നത സിദ്ധാന്ത കാര്യാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
യേശു തന്റെ അമ്മയായ കന്യാ മറിയത്തില്‍ നിന്ന് ഉപദേശങ്ങൾ കേട്ടിരിക്കാമെങ്കിലും, ലോകത്തെ നാശത്തില്‍ നിന്ന് രക്ഷിക്കുന്നതിൽ മാതാവ് യേശുവിനെ സഹായിച്ചിട്ടില്ലെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. യേശു ഒറ്റയ്ക്കാണ് ലോകത്തെ രക്ഷിച്ചത് എന്നും, ഈ പദവി ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ സത്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. പതിറ്റാണ്ടുകളായി മുതിര്‍ന്ന സഭാ നേതാക്കളെ പോലും ആശയക്കുഴപ്പത്തിലാക്കുകയും, സമീപകാലങ്ങളിൽ പോപ്പുമാര്‍ക്കിടയില്‍പ്പോലും പരസ്യമായ അഭിപ്രായവ്യത്യാസങ്ങള്‍ക്ക് കാരണമാവുകയും ചെയ്ത ഒരു ആഭ്യന്തര ചര്‍ച്ചയ്ക്ക് ഈ നീക്കം ഒരു പരിഹാരമാകും.
‘സഹരക്ഷക എന്ന പദവി ഉപയോഗിക്കുന്നത് ഉചിതമായിരിക്കില്ല, ഈ പദവി… ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ സത്യങ്ങളുടെ ഐക്യത്തില്‍ ആശയക്കുഴപ്പവും അസന്തുലിതാവസ്ഥയും സൃഷ്ടിക്കും’; അറിയിപ്പില്‍ പറയുന്നു.
യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായി മർദിച്ചു; ജനനേന്ദ്രിയത്തിൽ സ്റ്റേപ്ലർ പിന്നുകൾ കുത്തിയിറക്കി, മുളക് സ്പ്രേ അടിച്ചു: ദമ്പതികൾ അറസ്റ്റിൽ



ബിഹാറിലെ പ്രമുഖ വ്യവസായിയും,ബി.ജെ.പി നേതാവുമായിരുന്ന ഗോപാൽ ഖേംക വെടിയേറ്റ് കൊല്ലപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.