തിരുവല്ലയില്‍ 19 കാരിയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി. അഞ്ചു ലക്ഷം രൂപ പിഴത്തുക പ്രതി കൊല്ലപ്പെട്ട കവിതയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണം എന്നും വിധിയിലുണ്ട്.
2019 മാര്‍ച്ച് 12-നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല നഗരത്തില്‍ വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ പ്രതിയായ അജിന് റെജി മാത്യു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു ഇയാളെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
പെട്രോള്‍ പമ്പില്‍ നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയ പ്രതി, നടന്നു പോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി. ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
ആർടിഒ ഉദ്യോസ്ഥൻ ആണെന്ന വ്യാജേന വാഹന പരിശോധന നടത്തി പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.