രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യഹർജിയിൽ വിധി പറയുന്നത് ഈ മാസം 28ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി മാറ്റിവെച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. രാഹുലും പരാതിക്കാരിയും തമ്മിലുള്ള ശബ്ദരേഖ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. അതിന്റെ ശാസ്ത്രീയ പരിശോധന വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. അതേസമയം രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടണമെന്ന ആവിശ്യവുമായി അന്വേഷണ സംഘം തിരുവല്ല കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മാവേലിക്കര ജയിലിലാണ് രാഹുൽ മാങ്കുട്ടത്തിൽ.
രാഹുല്‍ സ്ഥിരം പ്രതിയെന്നും ഗുരുതരമായ ലൈംഗിക ചൂഷണവും ബലാത്സംഗവും നടത്തുന്ന നടത്തുന്ന ആളാണെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ജാമ്യം അനുവദിച്ചാല്‍ രാജ്യാന്തര ബന്ധങ്ങളുള്ള പ്രതി പരാതിക്കാരിയെ ബന്ധപ്പെടും എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. അവിഹിതബന്ധം ബലാത്സംഗമല്ല എന്ന് പ്രതിഭാഗവും വാദിച്ചു. ഉഭയ സമ്മതപ്രകാരം ബന്ധം സ്ഥാപിച്ച ശേഷം വ്യാജപരാതി നല്‍കിയതാണെന്നും പ്രതിഭാഗം കോടതിയില്‍ അറിയിച്ചു. അറസ്റ്റ് പോലും നിയമവിരുദ്ധം ആയിരുന്നു എന്നാണ് പ്രതിഭാഗം വാദം.
വായുമലിനീകരണം രൂക്ഷം ; ഡൽഹിയിലൂടെയുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.