ഇതാണെന്റെ ജീവിതം ; ഇ.പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും. ‘ഇതാണെന്റെ ജീവിതം’ എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ആത്മകഥ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം ചെയ്യുക.

നേരത്തെ ‘കട്ടൻ ചായയും പരിപ്പ് വടയും: ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന പേരില്‍ ഡി.സി ബുക്സ് ജയരാജന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചിരുന്നു. പുസ്തകത്തിന്റേതായി പുറത്ത് വന്ന ചില ഭാഗങ്ങള്‍ വലിയ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.

എന്നാല്‍ തന്റെ അനുമതിയില്ലാതെയാണ് ഡി.സി ബുക്സ് പുസ്തകം പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്നതെന്നും പുറത്ത് വന്ന ഭാഗങ്ങള്‍ തന്റേതല്ലെന്നും പറഞ്ഞ് ഇ.പി ജയരാജൻ വിവാദങ്ങളെ തള്ളിക്കളഞ്ഞിരുന്നു. പുറത്ത് വന്ന പി.ഡി.എഫ് പതിപ്പില്‍ രണ്ടാം പിണറായി സർക്കാരിനും പാർട്ടിക്കുമെതിരെയുള്ള രൂക്ഷ വിമർശനങ്ങളാണ് അടങ്ങിയിരുന്നത്.

എന്നാല്‍, ഇത് വയനാട്ടിലെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി കെട്ടിച്ചമയ്ക്കുന്ന വിവാദമാണെന്നാണ് ഇ.പി ജയരാജൻ അന്ന് ആരോപിച്ചത്. പുറത്ത് വന്ന ഉള്ളടക്കം തന്റേതല്ലെന്നും താൻ ആത്മകഥ പൂർത്തിയാക്കിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സംഭവത്തില്‍ ഡി.സി ബുക്സിന്റെ പബ്ലിക്കേഷൻ വിഭാഗം മേധാവി എ.വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ഡി.സി ബുക്സിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കുക, അപമാനിക്കുക തുടങ്ങി ഡി.സി ബുക്സിന്റെ ഉദ്ദേശം വ്യക്തമാണെന്നും കോടതി പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുൻപ് ഉള്ളടക്കം പുറത്ത് വിട്ട നടപടിയെയും കോടതി ചോദ്യം ചെയ്തിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *