ശ്രീലങ്കയിൽ കാട്ടാനയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. 42നും 50നുമിടയിൽ പ്രായമുള്ള അനുരാധപുര സ്വദേശികളായ മൂന്നുപേരാണ് അറസ്റ്റിലായത്. കൊമ്പനാനയുടെ വാലിൽ ഇവർ തീകൊളുത്തുകയായിരുന്നു. വാലിൽ തീപിടിച്ച ആന വേദന കൊണ്ട് പുളയുകയും തീകെടുത്താൻ നിലത്തുകിടന്ന് ഉരുളുകയും ചെയ്‌തു.
ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. ആനയുടെ കാലിൽ വെടിയേറ്റിരുന്നതായും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മുൻപും ഇതേ ആനവേട്ടക്കാരുടെ ആക്രമത്തിനിരയായപ്പോൾ ചികിത്സ നൽകിയിട്ടുള്ളതായി വനംവകുപ്പ് അറിയിച്ചു.
ശ്രീലങ്കയിൽ വളരെ പവിത്രമായി കാണുന്ന മൃഗമാണ് ആന. ആനകളെ കൊല്ലുന്നത് ശ്രീലങ്കയിൽ വധശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന് കാണിച്ച് കഴിഞ്ഞദിവസം ഒരു നിവേദനം സർക്കാരിന് മുന്നിൽ എത്തിയിരുന്നു. ഇത്തരം കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് നിവേദനത്തിലെ ആവശ്യം..
തമിഴ്നാട്ടിൽ 21 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ
ശ്രീലങ്കയിൽ വധശിക്ഷ നടപ്പാക്കുന്നത് നിർത്തലാക്കിയതിനാൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയേക്കുമെന്നാണ് വിവരം. പ്രതികളെ ഡിസംബർ 24 വരെ റിമാൻഡ് ചെയ്‌തു. ശ്രീലങ്കയിൽ വിളകൾ നശിപ്പിക്കാൻ എത്തുന്ന ആനകളടക്കമുള്ള വന്യജീവികളെ കൊല്ലുന്നതിന് ജനങ്ങൾ നാടൻ സ്‌ഫോടകവസ്‌തു ഉപയോഗിക്കുന്നത് പതിവാണ്.



തിരുവനന്തപുരത്ത് യുവതിയെ അടിച്ചുകൊന്നു ; സഹോദരൻ അറസ്റ്റിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.