മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂനിറ്റിലെ ടാങ്കിൽ വീണ് മൂന്ന് അതിഥി തൊഴിലാളികൾക്ക് ദാരുണാന്ത്യം. വികാസ് കുമാർ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്.
Also Read
പ്രസവത്തിനിടെ ഗുരുതര ചികിത്സപ്പിഴവ് ; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി 23 കാരി
പ്രസവത്തിനിടെ ഗുരുതര ചികിത്സപ്പിഴവ് ; നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതിയുമായി 23 കാരി
ഇന്ന് ഉച്ചയോടെ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികളെന്നാണ് സൂചന.
മൂവരെയും ഏറെ സമയം കാണാതായതോടെ മറ്റ് തൊഴിലാളികൾ അന്വേഷിച്ചപ്പോഴാണ് ടാങ്കിൽ കണ്ടെത്തിയത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് നിഗമനം. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ചവരിൽ രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്.
You May Also Like
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി
അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.