വടകരയിൽ അക്രമാസക്തനായി യുവാവ്; മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചു

വടകരയിൽ യുവാവിന്റെ കുത്തേറ്റ് മൂന്നു പേർക്ക് പരിക്ക്. അയൽവാസികൾക്കാണ് കുത്തേറ്റത് കുട്ടോത്ത് സിദ്ധാശ്രമത്തിന് സമീപമാണ് സംഭവം. മലച്ചാൽ പറമ്പത്ത് ശശി, സഹോദരൻ രമേശൻ, ഇവരുടെ അയൽവാസിയായ മലച്ചാൽ പറമ്പത്ത് ചന്ദ്രൻ എന്നിവർക്കാണ് യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. മൂന്നു പേരെയും അയൽവാസിയായ മലച്ചാൽ പറമ്പത്ത് ഷനൂജാണ് കത്തി കൊണ്ട് കുത്തി പരുക്കേൽപിച്ചത്. വയറിലും നെഞ്ചിലുമാണ് മൂന്നുപേർക്കും കുത്തേറ്റത്. ചന്ദ്രന് കാലിലും പരിക്കുണ്ട്. ആക്രമണത്തിൽ ശശിക്കേറ്റ പരിക്ക് ഗുരുതരമാണ്.

കുത്തേറ്റ ശശിയെയും ചന്ദ്രനെയും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും രമേശനെ മുടക്കല്ലൂർ എംസിസിയിലും പ്രവേശിപ്പിച്ചു. വടകര പൊലീസ് സ്ഥലത്തെത്തി. അക്രമിയായ ഷനൂജിനെ വടകര പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *