തിരുവല്ലയിലെ സ്‌പാ ബലാത്സംഗക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്. സ്പാ ജീവനക്കാരി നേരിട്ടത് അതിക്രൂര പീഡനമാണെന്ന് വ്യക്തമാക്കിയ എസ്.പി, ഗുണ്ടാപ്പിരിവായി ആവശ്യപ്പെട്ട പണം ലഭിക്കാത്തതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. നിലവിൽ ആറുപേരാണ് കേസിൽ പ്രതികളായുള്ളത്. ഇതിൽ പ്രധാനികളായ സുബിൻ, ബെർലിൻ ദാസ് എന്നിവർ പിടിയിലായെങ്കിലും ഒളിവിലുള്ള നാലുപേർക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
ബിസിനസ് എതിരാളികൾ നൽകിയ ക്വട്ടേഷനാണ് ഈ ആക്രമണത്തിന് പിന്നിലെന്ന സ്‌പാ ഉടമയുടെ ആരോപണവും ഗൗരവമായി പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എങ്കിലും, ആക്രമണം ക്വട്ടേഷൻ പ്രകാരമാണെന്നതിന് നിലവിൽ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ല. സ്‌പാ ഉടമയുടെ ആരോപണങ്ങൾ പ്രത്യേകമായി അന്വേഷിക്കുമെന്നും പ്രതികൾക്ക് പുറത്തു നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്നും എസ്.പി അറിയിച്ചു. കേസിന്റെ തുടക്കത്തിൽ പോലീസിൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്‌ചകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്‌പാകളിൽ നിന്ന് പോലീസുകാർ മാസപ്പടി വാങ്ങുന്നതായി മുൻപ് പരാതികൾ ഉയർന്നിട്ടുണ്ടെങ്കിലും ഈ കേസിൽ നിലവിൽ അത്തരം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടില്ല. മുൻപ് സമാനമായ പരാതികളിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌പാ കേന്ദ്രീകരിച്ച് നടന്ന പീഡനത്തിൽ സഹപ്രവർത്തകയുടെ പങ്കിനെക്കുറിച്ചും വിശദമായ മൊഴിയെടുപ്പ് തുടരുകയാണ്.
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ആശുപത്രി വിട്ടു
അതിജീവിതയുടെ മൊഴി പ്രകാരം അതീവ ക്രൂരമായ പീഡനമുറകളാണ് പ്രതികൾ കൈക്കൊണ്ടത്. ഒന്നാം പ്രതി സുബിൻ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും, സ്‌പായിലെത്തിയ കസ്റ്റമർക്കൊപ്പം ചേർത്ത് നിർത്തി നഗ്‌നചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്‌തു. സ്‌പായിലെ മറ്റൊരു ജീവനക്കാരിയാണ് ഈ പീഡനത്തിന് ഒത്താശ ചെയ്‌തതെന്നും റിപ്പോർട്ടുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതോടെ കേസിൽ കൂടുതൽ പേർ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.



തമിഴ്നാട്ടിൽ പെൺകുട്ടികളോട് സംസാരിച്ചെന്ന പേരിൽ പന്ത്രണ്ടാം ക്ലാസുകാരനെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.