ഉടുപ്പിയിൽ വിനോദസഞ്ചാരത്തിന് എത്തിയ മൂന്നു വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു ; ഒരാളുടെ നില ഗുരുതരം

ഉടുപ്പിയിൽ വിനോദസഞ്ചാരത്തിന് എത്തിയ മൂന്നു വിദ്യാർത്ഥികൾ കടലിൽ മുങ്ങി മരിച്ചു . ബംഗളൂരുവില്‍ നിന്നുള്ള 10 അംഗ സംഘത്തിലെ മൂന്നുപേരാണ് കുന്താപുരം ഗോപഡി ചെര്‍ക്കികാട് കടലില്‍ മുങ്ങിമരിച്ചത്. ഗൗതം (19), ലോകേഷ് (19), ആശിഷ് (18) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ നിരൂപ് (19) മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

പത്ത് പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ബംഗളൂരുവില്‍ നിന്ന് കുന്താപുരത്തേക്ക് ട്രെയിനില്‍ യാത്ര ചെയ്ത് കുമ്പാഷിയിലെ ഒരു ലോഡ്ജില്‍ താമസിച്ചു വരികയായിരുന്നു. സംഘം ഇന്നലെ ഗോപടി ചെര്‍ക്കികാട് ബീച്ചില്‍ നീന്താന്‍ പോയിരുന്നു. ശക്തമായ അടിയൊഴുക്ക് കാരണം കടലില്‍ ഇറങ്ങരുതെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുകയും തിരികെ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് വിദ്യാർഥികൾ തിരികെ പോകുകയും ചെയ്തു.

എന്നാൽ, ഉച്ച 1.40 ഓടെ ഇവരിൽ ഒമ്പത് പേര്‍ വീണ്ടും അതേ സ്ഥലത്ത് നീന്താന്‍ കടലില്‍ ഇറങ്ങുകയായിരുന്നു. ഇവരിൽ നാല് പേരാണ് ശക്തമായ തിരമാലകളില്‍ പെട്ടത്. സംഘത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരന്‍ ഉടനെ തന്നെ ഇവരിൽ ഒരാളെ കരയ്ക്ക് വലിച്ച് രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും മറ്റ് മൂന്ന് പേരും ഒഴുക്കിൽപെട്ട് പോവുകയായിരുന്നു..

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *