സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്; 80 രൂപ കുറഞ്ഞ് പവന്  81,520 രൂപയിലെത്തി

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോട് വർദ്ധനവിന് ശേഷമാണ് സ്വർണവില ഇന്ന് താഴേയ്ക്ക് ഇറങ്ങിയത്. ഇന്നലെ പവന് 560 രൂപ വർദ്ധിച്ച് 81,600 രൂപയും ഗ്രാം 70 രൂപ വർദ്ധിച്ച് 10,200 രൂപയിലും വിപണി എത്തിയിരുന്നു. എന്നാൽ ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 10,190 രൂപയും പവന് 80 രൂപ കുറഞ്ഞ് 81,520 രൂപയുമായി വില.

ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,117 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,190 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 8,337 രൂപയുമാണ്. ചിങ്ങമാസമായതിനാൽ കേരളത്തിൽ നിരവധി വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതിനാൽ തന്നെ സ്വർണവിലയിലെ വർധനവ് സാധാരണക്കാരിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ചരിത്രത്തിൽ ആദ്യമായി സ്വർണത്തിന്റെ വില 81,000 കടന്നത്. പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് 85,000 രൂപയെങ്കിലും നല്‍കേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറു സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാരും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *