അഭിരുചിക്കനുസരിച്ച് സ്മാര്‍ട്ടായി യാത്ര ചെയ്യാം; എആര്‍ തെമാറ്റിക് ടൂറിസം ട്രൈല്‍ മാപ്പുമായ് കോഴിക്കോട് ഡിടിപിസി

കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കൂട്ടിയോജിപ്പിച്ചുകൊണ്ട് ഓഗ്മെന്റഡ് റിയാലിറ്റി ഇന്ററാക്ടീവ് തെമാറ്റിക് ടൂറിസം മാപ്പ് തയ്യാറാക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. മാപ്പിന്റെ പ്രകാശനം കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിനോദസഞ്ചാര വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ്, ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ ദാസ്, ടൂറിസം ക്ലബ് ജില്ല കോര്‍ഡിനേറ്റര്‍ സോനു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോടെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഒരു ദിവസം എന്തെല്ലാം കാണാം എവിടെയെല്ലാം പോകാം എങ്ങനെ പോകാം എന്നിവ എളുപ്പം മനസ്സിലാക്കുന്ന തരത്തിലാണ് മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് എ ആര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു തയ്യാറാക്കുന്ന ആദ്യ ഇന്ററാക്ടീവ് മാപ്പാണിത്. ജില്ല ടൂറിസം ക്ലബ്ബുമായി ചേര്‍ന്നാണ് മാപ്പ് തയ്യാറാക്കിയത്.

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ 10 സഞ്ചാരപാതകളായി (ട്രൈല്‍) തിരിച്ച് തയ്യാറാക്കിയ മാപ്പില്‍ ഓരോ ട്രൈലിനും വ്യത്യസ്ത കളര്‍കോഡ് നല്‍കിയിട്ടുണ്ട്. പ്രസ്തുത വിഭാഗത്തിലുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇതിനു കീഴിലായി ഉള്‍പ്പെടുത്തിയാണ് മാപ്പ് സമഗ്രമാക്കിയത്. മൊബൈല്‍ സ്‌കാനിങ് വഴി സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള ട്രൈല്‍ മാപ്പില്‍ നിന്നും തിരഞ്ഞെടുക്കാം. ഇതില്‍ ക്ലിക് ചെയ്യുന്നതോടെ ഈ വിഭാഗത്തിനു കീഴിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സര്‍ക്യൂട്ടായി പ്രത്യക്ഷപ്പെടും. ഇതു ക്ലിക്ക് ചെയ്യുമ്പോള്‍ കേന്ദ്രങ്ങളുടെ വിശദ്ധ വിവരങ്ങളും ഗൂഗിള്‍ ലൊക്കേഷന്‍ മാപ്പിംഗും ഉള്‍പ്പെടെയുള്ള ഇ ബ്രോഷര്‍ പിഡിഎഫ് ഡൗണ്‍ലോഡ് ചെയ്യാനുള്ള സംവിധാനവും മാപ്പിലുണ്ട്.

സാഹസികത, കടപ്പുറം, പൈതൃക നഗരം, ജൈവവൈവിധ്യം, ഫാം ടൂറിസം, ഹാന്‍ഡിക്രാഫ്റ്റ് ആന്‍ഡ് ഹാന്‍ഡ്ലൂം, സ്‌പൈസ് റൂട്ട്, തീര്‍ത്ഥാടനം, ഭക്ഷണപ്പെരുമ, വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് എന്നിവയാണ് മാപ്പിലെ ട്രൈലുകള്‍. ഇതില്‍ പൈതൃക നഗരം തിരഞ്ഞെടുക്കുന്ന സഞ്ചാരിക്കു മുന്നില്‍ തളി, പാളയം, മിഠായി തെരുവ്, മാനാഞ്ചിറ, സിഎസ്‌ഐ പള്ളി, വലിയങ്ങാടി, കുറ്റിച്ചിറ, ഗുജറാത്തി സ്ട്രീറ്റ്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങള്‍ പ്രത്യക്ഷമാകും. ജൈവവൈവിധ്യം തിരഞ്ഞെടുക്കുമ്പോള്‍ കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വ്, മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, സരോവരം ബയോ പാര്‍ക്ക്, കാപ്പാട്, പെരുവണ്ണാമൂഴി, ജാനകിക്കാട്, വയലട, കക്കയം, തോണികടവ്, തുഷാരഗിരി എന്നിവടങ്ങളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാവും. ഇത്തരത്തില്‍ ഓഗ്മെന്റെഡ് റിയാലിറ്റി സാങ്കേതികവിദ്യയിലൂടെ വിനോദയാത്രകള്‍ ലളിതവും സുഗമവും സ്മാര്‍ട്ടുമാക്കുകയാണ് ലക്ഷ്യം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *