മരുന്നുകൾക്കും തീരുവ ഏർപ്പെടുത്താനുള്ള നീക്കവുമായി  ട്രംപ്; മരുന്ന് വില കൂട്ടാനും ക്ഷാമം ഉണ്ടാക്കാനും സാധ്യത

വാഷിങ്ടൻ: ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കും തീരുവ ഏർപ്പെടുത്താനുള്ള നീക്കവുമായി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇത് യുഎസിൽ മരുന്ന് വില കൂട്ടാനും ക്ഷാമം ഉണ്ടാക്കാനും സാധ്യതയുണ്ടെന്ന് ആശങ്ക ഉയരുകയാണ്. വിവിധ രാജ്യങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുന്ന വ്യാപാരയുദ്ധത്തിൽ ഇതുവരെയും മരുന്നുകൾക്ക് നികുതി ചുമത്തിയിരുന്നില്ല. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള മരുന്നുകൾക്ക് 200% വരെ തീരുവ ചുമത്തുമെന്നാണ് ട്രംപിൻ്റെ ഭീഷണി.
നേരത്തെ മരുന്നുകൾക്ക് ഇറക്കുമതി തീരുവ യുഎസ് ഒഴിവാക്കിയിരുന്നു. എന്നാൽ, അടുത്തിടെ യൂറോപ്പിൽ നിന്നുള്ള ചില മരുന്നുകൾക്ക് 15% തീരുവ ചുമത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് 200 ശതമാനം വരെ നികുതി ചുമത്തുമെന്ന ഭീഷണി. ട്രംപിൻ്റെ ഈ തീരുമാനം വലിയ ആഘാതങ്ങൾ വരുത്തും. മരുന്ന് വില കുറയ്ക്കുമെന്ന ട്രംപിൻ്റെ വാഗ്ദാനത്തിന് എതിരാകും ഇതിൻ്റെ ഫലമെന്നാണ് വിദഗ്ധർ പറയുന്നത്.
മരുന്നുകൾക്ക് 25% തീരുവ ചുമത്തിയാൽ പോലും യുഎസിൽ മരുന്ന് വില 10 – 14% വരെ ഉയർന്നേക്കും. 97% ആൻ്റിബയോട്ടിക്കുകളും 92% ആൻ്റിവൈറൽ മരുന്നുകളും ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. മുഴുവൻ നിർമാണ ശൃംഖലയും യുഎസിൽ സ്ഥാപിക്കുന്നത് ചെലവേറിയതായതിനാലാണ് കമ്പനികൾ ഇങ്ങനെ ചെയ്യുന്നത്. ഈ സാഹചര്യത്തിൽ മരുന്ന് വ്യവസായത്തെ തന്നെ ഈ തീരുമാനം ബാധിക്കും
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *