ചൈന, കാനഡ, മെക്സികോ തുടങ്ങിയ രാജ്യങ്ങൾക്ക് ട്രംപ് ഭരണകൂടം ഉയർന്ന നികുതി ഏർപ്പെടുത്തിയത് ഇന്ത്യക്ക് നേട്ടമുണ്ടാക്കുമെന്ന് നിതി ആയോഗ് റിപ്പോർട്ട്. ഇതുവഴി ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കയിൽ കൂടുതൽ വിപണി ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ അടുത്ത ദിവസങ്ങളിൽ നടക്കുമ്പോൾ, ഇന്ത്യ യുഎസുമായി സേവനാധിഷ്ഠിത വ്യാപാര കരാർ പിന്തുടരണമെന്ന് നീതി ആയോഗ് നിർദ്ദേശിക്കുന്നു. വിവരസാങ്കേതികവിദ്യ (ഐടി), സാമ്പത്തിക സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് നർദേശിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു.
ഡിജിറ്റൽ സേവനങ്ങൾക്കുള്ള ആഗോള ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സൈബർ സുരക്ഷ, കൃത്രിമബുദ്ധി (എഐ), ടെലികോം, ഡിസൈൻ സേവനങ്ങൾ തുടങ്ങിയ ഉയർന്ന വളർച്ചയുള്ള മേഖലകളിൽ യുഎസ് വിപണിയിലേക്കുള്ള പ്രവേശനത്തിൽ ഇന്ത്യ പ്രതിബദ്ധത തേടണമെന്ന് നീതി ആയോഗ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ തങ്ങളുടെ പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് H-1B, L-1 വിഭാഗങ്ങൾക്ക് കീഴിലുള്ളവർക്ക് മെച്ചപ്പെട്ട വിസ ആക്‌സസ് ഉറപ്പാണ്ടേ ആവശ്യകതയും നീതി ആ യോഗ് ഊന്നിപ്പറഞ്ഞു.
ധാതുക്കൾ, ഇന്ധനം, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്, ഫർണിച്ചർ, സമുദ്ര വിഭവങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് നേട്ടമുണ്ടാകും. 1,26,500 കോടി ഡോളറിെന്റ വിപണിയാണ് ഇത്. അമേരിക്കയിലേക്ക് ഏറ്റവുമധികം കയറ്റുമതി നടക്കുന്ന മികച്ച 30 വിഭാഗങ്ങളിൽ 22 എണ്ണത്തിലും (എച്ച്എസ് 2 ലെവൽ) ഇന്ത്യക്ക് കൂടുതൽ അവസരം ലഭിക്കും.
ഇന്ത്യയിലെ ഏറ്റവും വലിയ എ.ഐ ഹബ്ബ് വിശാഖപട്ടണത്ത് ; 15 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിൾ
2,28,520 കോടി ഡോളറിെന്റ ഈ വിപണിയിൽ ചൈന, കാനഡ, മെക്സികോ എന്നിവക്കാണ് മേൽക്കൈ. ഈ രാജ്യങ്ങൾക്ക് യഥാക്രമം 30, 35, 25 ശതമാനം ഉയർന്ന തീരുവ ഏർപ്പെടുത്തുന്നത് മത്സരശേഷി വർധിപ്പിക്കും. ഇത് ഇന്ത്യക്ക് ഗുണമാകുമെന്നാണ് റിപ്പോർട്ട്.
ഉൽപ്പന്നങ്ങളുടെ എണ്ണത്തിലും അളവിലും യുഎസ് വിപണികളിൽ ഇന്ത്യയ്ക്ക് വലിയ അവസരങ്ങൾ ഉണ്ടാകുമെന്ന് നീതി ആയോഗ് തിങ്കളാഴ്ച ‘ട്രേഡ് വാച്ച് ക്വാർട്ടർലി’യുടെ മൂന്നാം പതിപ്പിൽ പറഞ്ഞു. അതിർത്തി കടന്നുള്ള സേവന വിതരണത്തിനുള്ള ചട്ടക്കൂട് സൃഷ്ടിച്ചുകൊണ്ട് ഡിജിറ്റൽ വ്യാപാരത്തിനുള്ള ശക്തമായ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തണമെന്നും നിർദേശമുണ്ട്.


വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.