കരൂർ ദുരന്ത അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ആവശ്യവുമായി ടി.വി.കെ

കരൂർ ദുരന്ത അന്വേഷണം റിട്ട. സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ വേണമെന്ന ആവശ്യവുമായി ടി.വി.കെ സുപ്രിം കോടതിയിൽ. കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചാലെ കൃതൃമായ അന്വേഷണം നടക്കൂ എന്നാണ് ടി.വി.കെ വാദം. അല്ലെങ്കിൽ തമിഴ്‌നാട് സർക്കാർ അന്വേഷണത്തിൽ ഇടപെടുമെന്നും പൊലീസിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച ഉണ്ടായേക്കുമെന്നും ടിവികെ കോടതിയിൽ ബോധിപ്പിച്ചു.

പരിപാടിക്ക് പൊലീസ് അനുവദിച്ചത് ചെറിയ സ്ഥലം ആയിരുന്നു. 2024ൽ എഐഡിഎംകെ ഈ സ്ഥലത്തിന് അനുമതി തേടിയപ്പോൾ സ്ഥലപരിമിതി ചൂണ്ടിക്കാട്ടി പോലീസ് അനുമതി നിഷേധിച്ചിരുന്നു. ജനക്കൂട്ടത്തിനിടയിൽ പൊലീസ് ലാത്തി വീശിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. നമ്പർ പ്ലേറ്റ് ഇല്ലാത്ത ആംബുലൻസ് ആൾക്കൂട്ടത്തിനിടയിലേക്ക് കയറി വന്നു. ആംബുലൻസ് സെന്തിൽ ബാലാജിയുടേതായിരുന്നുവെന്നും ടി.വി.കെ ആരോപിച്ചു.

നേരത്തെ തന്നെ അപകടത്തിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി ടി.വി.കെ രംഗത്ത് വന്നിരുന്നു. എന്നാൽ രാവിലെ ഏഴു മണിമുതൽ ആളുകൾ ഒത്തുകൂടി എന്നും രാത്രി ഏഴ് മണിക്കാണ് വിജയ് എത്തിയതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഒത്തുകൂടിയ ആളുകൾക്ക് ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ലെന്നും തമിഴ്‌നാട് സർക്കാർ ആരോപിച്ചു. അതേസമയം, വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പറഞ്ഞ കോടതി പ്രത്യേക അന്വേഷണ സംഘത്തിനെതിരായ ഹരജികൾ വിധി പറയാനായി മാറ്റി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *