നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ രണ്ട് കസ്റ്റഡിയിൽ. വിനീഷ്, കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് പോലീസ് പിടകൂടിയത്. കാട്ടുപന്നിയുടെ ഇറച്ചിക്ക് വേണ്ടിയാണ് കെണിയൊരുക്കിയിരുന്നത്.ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് നാട്ടുകാര്‍ പറയന്നു. മനപൂര്‍വമല്ലാത്ത നരഹത്യക്ക് വഴിക്കടവ് പൊലീസ് കേസെടുത്തിരുന്നു. പ്രതി വിനീഷിനെതിരെ നേരത്തെയും കേസുകൾ ഉണ്ട്. കെണി വെച്ച് മൃഗങ്ങളെ പിടിക്കുന്നത് പ്രതിയ്ക്ക് ഹോബിയാണെന്നും ഒപ്പം കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.

പത്താം ക്ലാസ് വിദ്യാർത്ഥിയായ അനന്തുവാണ് (ജിത്തു 15) മരണപ്പെട്ടത്. ഇന്നലെ രാത്രി എട്ട് ബന്ധുക്കളായ അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ച് മീൻ പിടിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്