കേരള സർവകലാശാലയിൽ രജിസ്ട്രാർ ചുമതലയിൽ നിലവിൽ രണ്ട് പേർ. വൈസ് ചാൻസലറും സർവകലാശാല സിൻഡിക്കേറ്റും തമ്മിൽ തർക്കം തുടരുന്ന സാഹചര്യത്തിലാണ് അസാധാരണ സാഹചര്യം ഉടലെടുത്തിരിക്കുന്നത്. വിസി സസ്പെൻഡ് ചെയ്തതിന് പിന്നാലെ സിൻഡിക്കറ്റ് നിർദ്ദേശ പ്രകാരം വീണ്ടും കെഎസ് അനിൽകുമാർ ഇന്നലെ രജിസ്ട്രാരായി വീണ്ടും ചുമതലയേറ്റിരുന്നു.
എന്നാൽ സിൻഡിക്കറ്റ് തീരുമാനം അംഗീകരിക്കാതെ അംഗീകരിക്കാതെ പ്ലാനിംഗ് ഡയറക്ടർ മിനി കാപ്പന് വിസി രജിസ്ട്രാരുടെ ചുമതല നൽകി. രജിസ്ട്രരുടെ സസ്പെൻഷൻ റദ്ദാക്കിയ സിൻഡിക്കേറ്റ് യോഗത്തെ പിന്തുണച്ച ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ മാറ്റിക്കൊണ്ടാണ് മറ്റൊരാൾക്ക് വിസി ചുമതല നൽകിയിരിക്കുന്നത്. സിൻഡിക്കേറ്റ് ഇന്നലെ സസ്പെൻഷൻ റദ്ദാക്കിയ അനിൽകുമാർ ഇന്നും ഓഫീസിലെത്തി.
ഇന്നലെ പിരിച്ചുവിട്ടിട്ടും സിൻഡിക്കറ്റ് യോഗത്തിൽ തുടർന്നതിനും മിനുട്ട്സ് എഴുതിയതിനും രജിസ്ട്രാർക്ക് ചുമതലയേൽക്കാൻ അവസരം നൽകിയതിനുമാണ് ജോ. രജിസ്ട്രാർക്കെതിരായ നടപടി. രാവിലെ ഒമ്പതിന് മുമ്പ് വിസി റിപ്പോർട്ട് തേടിയെങ്കിലും ഹരികുമാർ അവധിയിൽ പോയി. പിന്നാലെയാണ് ഹരികുമാറിന് പകരം ചുമതല മറ്റൊരാൾക്ക് നൽകിയത്.


കരൂർ ദുരന്ത അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ആവശ്യവുമായി ടി.വി.കെ
പതിനാറുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബേക്കൽ എ.ഇ.ഓയ്ക്ക് സസ്പെൻഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.