ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മുതിർന്ന നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മന്‍പുര്‍-മോഹ്‌ല-അംബഗഡ് ചൗക്കി ജില്ലയില്‍ ബുധനാഴ്ചയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.കൊല്ലപ്പെട്ടവരുടെ തലക്ക് 35 ലക്ഷം ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നെന്നാണ് വിവരം.
നക്‌സല്‍ വിരുദ്ധ ഓപ്പറേഷനായി പുറപ്പെട്ട സുരക്ഷാസേനയുടെ സംഘം മദന്‍വാഡ മേഖലയിലെ വനത്തിലാണ് നക്‌സലുകളുമായി ഏറ്റുമുട്ടിയത്. വെടിവെപ്പ് അവസാനിച്ചതിന് ശേഷം, സംഭവസ്ഥലത്തു നിന്ന് രണ്ട് നക്‌സലൈറ്റുകളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ച കേഡർമാരെ വിജയ് റെഡ്ഡി, ലോകേഷ് സലാമെ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് സുപ്രണ്ട് വൈ.പി സിംഗ് പറഞ്ഞു. ഇവരെ പിടികൂടുന്നവർക്ക് 35 ലക്ഷമാണ് പാരിദോഷികമായി പ്രഖ്യാപിച്ചിരുന്നത്.
പ്രദേശത്ത് മുതിർന്ന കേഡറുകളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രിയിൽ ഓപ്പറേഷൻ ആരംഭിച്ചത്. ബുധനാഴ്ച റെറ്റെഗാവ് ഗ്രാമത്തിനടുത്തുള്ള ബന്ദ പഹാഡ് പ്രദേശം സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായതെന്ന് സൂപ്രണ്ട് പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



അമേരിക്കയുടെ 50% തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ
വൈറ്റ് ഹൗസിലെ പേഴ്സണൽ ഡയറക്ടർ സെർജിയോ ഗോറിനെ ഇന്ത്യൻ അംബാസഡറായി നിയമിച്ച് ട്രംപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.