ഇടുക്കി ചിത്തിരപുരത്ത് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾക്ക് ദാരുണ അന്ത്യം . ആനച്ചാൽ, ബൈസൻവാലി സ്വദേശികളായ രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. മൂന്നാർ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെയാണ് അപകടമുണ്ടായത്.
റിസോർട്ടിനോട് ചേർന്ന് സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. ഇതിന് താഴെ നിന്നാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ പണി ചെയ്തിരുന്നത്. ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേലേയ്ക്ക് വീഴുകയായിരുന്നു.
ജെ.സി.ബി എത്തിച്ച് മണ്ണുനീക്കിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നുമുള്ള ഫയർഫോഴ്‌സ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
You May Also Like
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു ; ചികിത്സാപ്പിഴവെന്ന് ആരോപണം
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു ; ചികിത്സാപ്പിഴവെന്ന് ആരോപണം
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.