സംസ്ഥാനത്ത് ബദല്‍ ആരോഗ്യ നയം തയ്യാറാക്കാൻ യുഡിഎഫ് ആരോഗ്യ കമ്മീഷനെ പ്രഖ്യാപിച്ചു. ഡോ. എസ്എസ് ലാലിന്റെ നേതൃത്വത്തിലാണ് കമ്മിഷൻരോഗ്യ കമ്മീഷനെ നിയമിച്ചിരിക്കുന്നത്. കേരളത്തിലെ നിലവിലെ പ്രതിസന്ധികൾ അടിസ്ഥാനമാക്കി ആരോഗ്യ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.
അഞ്ചംഗ കമ്മിഷനെയാണ് നിയോഗിച്ചിരിക്കുന്നത്. മൂന്നു മാസത്തിനകം കമ്മീഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. ആറ് മാസത്തിനുള്ളില്‍ സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. പൊതുജനങ്ങളെയും സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരെയും സര്‍ക്കാരിതര ആരോഗ്യ പ്രവര്‍ത്തകരെയും പൊതുജനാരോഗ്യ സ്ഥാപനങ്ങളിലെ വിദഗ്ധരെരെയും ആരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ട ഇതര സ്ഥാപനങ്ങളിലെ വിദഗ്ധരെയും നേരില്‍ കണ്ട് വിശദമായ തെളിവ് ശേഖരണം നടത്തിയായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കുക.
യുഡിഎഫ് നിര്‍ദ്ദേശിക്കാന്‍ പദ്ധതിയിടുന്ന ബദല്‍ ആരോഗ്യനയത്തിന് മുന്നോടിയായിരിക്കും ഈ കമ്മിഷന് റിപ്പോര്‍ട്ട്. യുഡിഎഫ് ആരോഗ്യ രംഗത്ത് രൂപീകരിക്കുന്ന കേരള ഹെല്‍ത്ത് വിഷന്‍ 2050ന് അടിസ്ഥാന ശില പാകുന്നതിന് ഈ കമ്മിഷന് റിപ്പോര്‍ട്ട് ഉപയോഗിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.
കമ്മിഷന് അംഗങ്ങള്‍
ഡോ. ശ്രീജിത്. എന്‍ കുമാര്‍
‘ശരിയായ ജീവിതശൈലി’ രംഗത്തെ വിദഗ്ധനും പ്രചാരകനും. ദേശീയ ഫുഡ് സേഫ്റ്റി അതോറിട്ടിയുടെ ഉപദേശകനും ദേശീയ തലത്തില്‍ വിവിധ മെഡിക്കല്‍ സംഘടനകളുടെ നേതാവുമാണ്. ജീവിത ശൈലീ സംബന്ധമായ പുസ്തകങ്ങള്‍ രചിക്കുകയും ഗവേഷണങ്ങള്‍ നയിക്കുകയും അന്തര്‍ദേശീയ സമ്മേളനങ്ങളിലുള്‍പ്പെടെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രൊഫ. ഡോ. രാജന് ജോസഫ് മാഞ്ഞൂരാന്
പുഷ്പഗിരി കോളജ് മുന്‍ പ്രിന്‍സിപ്പല്‍.
കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റ്.
ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി മുന്‍ ദേശീയ പ്രസിഡന്റ്.
1997-ല്‍ മികച്ച ഡോക്ടര്‍ക്കുള്ള കേരള സര്‍ക്കാരിന്റെ പുരസ്ക്കാരം.
കോട്ടയം മെഡിക്കല്‍ കേളജ് വൈസ് പ്രിന്‍സിപ്പലും കാര്‍ഡിയോളജി വകുപ്പ് തലവനുമായി വിരമിച്ചു.
ഡോ: പിഎന്‍ അജിത (ഗൈനക്കോളജിസ്റ്റ്, കോഴിക്കോട്)
കോഴിക്കോട് കോര്പറേഷന് കൗണ്‍സിലര്‍, ബേബി മെമ്മോറിയല്‍, ആസ്റ്റര്‍ മിംമ്സ്, മെയ്റ്റ്റ്രാ, സ്റ്റാര്‍ കെയര്‍ ആശുപത്രികളിലെ കണ്‍സള്‍ട്ടന്റ്.
ഡോ. ഒ.റ്റി മുഹമ്മദ് ബഷീര്‍
റിട്ട. സിവില്‍ സര്ജന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് കോഴിക്കോട്.
അതേസമയം സംസ്ഥാനത്തെസര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രതിസന്ധിയില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ചൊവ്വാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.


വർക്കലയിൽ തൊഴിലുറപ്പുകാർക്കിടയിലേക്ക് കാർ പാഞ്ഞുകയറി 65കാരി മരിച്ചു
നടന്മാരുടെ വീട്ടിലെ റെയ്ഡ് സ്വർണ്ണപ്പാളി വിവാദം മുക്കാൻ ; ആരോപണവുമായി സുരേഷ് ഗോപി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.