കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തിസ്ഗഡ് സർക്കാർ എതിർക്കില്ലന്ന് ഉറപ്പു നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കന്യാസ്ത്രീകളോട് വീണ്ടും ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും അമിത്ഷാ നിർദേശം നൽകി . കേസ് എൻഐഎ കോടതിക്ക് വിട്ട സെഷൻസ് കോടതിയുടെ നടപടി തെറ്റാണെന്നും ആഭ്യന്തരമന്ത്രി കേരള എംപിമാരോട് പറഞ്ഞു.
ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ശബരിമല ദർശനത്തിനെത്തി രാഹുൽ മാങ്കൂട്ടത്തിൽ
സെഷൻസ് കോടതി ഉത്തരവിനെതിരെ ഛത്തിസ്ഗഡ് സർക്കാർ ഹൈകോടതിയെ സമീപിക്കും. വിചാരണക്കോടതിയിൽ നിന്ന് കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് അമിത് ഷാ സൂചിപ്പിച്ചു. കന്യാസ്ത്രികൾക്കെതിരായ കേസിൽ രാഷ്ട്രീയ താൽപ്പര്യങ്ങളില്ലെന്നും തന്നെ കണ്ട യുഡിഎഫ്- എൽഡിഎഫ് എം പി മാരോട് അദ്ദേഹം വ്യക്തമാക്കി. ജാമ്യം ലഭിച്ച ശേഷം കേസ് റദ്ദാക്കാൻ ശ്രമിക്കാമെന്നും അമിത് ഷാ ഉറപ്പുനൽകി. കന്യസ്ത്രീമാര്‍ക്ക് ജാമ്യം ലഭിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി നല്‍കിയ സൂചനയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് മുതൽ വീണ്ടും മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.