ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയെ പറ്റി അന്വേഷണം വേണമെന്ന ആവിശ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്തിനേയും കേസിൽ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സതീശന്റെ പരാമർശം.
സ്വര്‍ണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളില്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളില്‍ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ ലോകം അമ്പരന്ന് നില്‍ക്കുമ്പോഴും തിരഞ്ഞെടുപ്പ് കഴിയും വരെ മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ എസ്.ഐ.ടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് സതീശൻ ആരോപിച്ചു.
ശബരിമലയിലെ സ്വര്‍ണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വര്‍ണത്തിന് തൂക്കത്തേക്കാള്‍ മൂല്യമുള്ളതാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
പിന്മാറ്റത്തെ കുറിച്ച് അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.