വീണയുടെ സ്വത്ത് കണ്ടു കെട്ടണം; മുഖ്യമന്ത്രിക്ക് ഉളുപ്പില്ലാത്തത് കൊണ്ടാണ് സ്ഥാനത്ത് തുടരുന്നതെന്ന് ഷോൺ ജോർജ്

 മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മക്കൾ വീണയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ബിജെപി നേതാവ്  ഷോൺ ജോർജ്. ഇക്കാര്യമാവശ്യപ്പെട്ട് കേസിലെ പരാതിക്കാരൻ കൂടിയായ ഷോൺ ജോർജ് എസ്എഫ്ഐഒയ്ക്ക് കത്ത് നൽകി. രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന് എന്ത് ലാഭം കിട്ടിയെന്നതിൽ സിബിഐ അന്വേഷണം നടത്തണം. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

മാസപ്പടി വിവാദത്തിലെ അന്വേഷണം ഒരു ഘട്ടം പൂർത്തിയായി എസ്എഫ്ഐഒ റിപ്പോർട്ട് ലഭിച്ചു. എസ്എഫ്ഐഐഒ കണ്ടെത്തലിൽ 282 കോടിയുടെ തീരുമാനം. 2.8കോടി മുഖ്യമന്ത്രിയുടെ മക്കൾക്ക്. മുഖ്യ മന്ത്രിയുടെ മകളുടെ പങ്ക് റിപ്പോട്ടിൽ വ്യക്തമാണ്. സിഎംആർഎല്ലിൻ്റെയും- മുഖ്യമന്ത്രിയുടെ സ്വത്ത് കണ്ട് കെട്ടണമെന്ന് ഈ പണം ഷെയർ ഹോൾഡർ സിന് തിരികെ നൽകണമെന്നും ഷോൺ ആവശ്യപ്പെടുന്നു.

രാഷ്ട്രീയക്കാരിൽ നിന്നും സിഎംആർഎല്ലിന്  എന്ത് ലാഭം കിട്ടിയെന്ന്. അതിൽ സിബിഐ അന്വേഷണം നടത്തണം. 334 കോടി രൂപ സിഎംആർഎൽ പലർക്കായി വിതരണം ചെയ്തതായി പിടിച്ചെടുത്ത ബുക്കിൽ ഉണ്ട്. ഇഡിക്ക് അനുബന്ധ രേഖകൾ ലഭിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കും. 2016 മുതൽ എക്സാലോജിക്ക് കമ്പനിയുടെ പ്രധാന വരുമാനം സിഎംആർഎല്ലിൽ നിന്ന് പണം വാങ്ങിയത് അല്ലാതെ മെയിൽ വഴി ഒരു ആശയവിനിമയവും നടത്തിയിട്ടില്ലെന്ന് ഷോൺ പറയുന്നു.

എട്ട് സ്ഥാപനങ്ങളിൽ നിന്ന് വീണയുട കമ്പനി പണം വാങ്ങിയിട്ടുണ്ട്. സ്കൂളുകൾക്ക് എക്സലോജിക് സേവനം നൽകി. പണം കൈപ്പറ്റിയത് കരിമണൽ കൊള്ളയ്ക്ക് വേണ്ടി മാത്രമാണ്. പണം മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്ന് ഷോൺ ആരോപിച്ചു. ഇനിയും മുഖ്യമന്ത്രിയ്ക്ക് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാട് എന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രിക്ക് ഉളുപ്പിൻ്റെ അർത്ഥം അറിയാത്തതുകൊണ്ടാണ് ഇപ്പോഴും സ്ഥാനത്ത്  തുടരുന്നതെന്ന് ഷോൺ ജോർജ് പരിഹസിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *