ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി.കൃഷ്ണ കുമാറിനെതിരെ പുതിയ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ രംഗത്ത്. തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കൃഷ്ണകുമാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തുടർച്ചയായി കള്ളം പറഞ്ഞു എന്നാണ് ആരോപണം. കൃഷ്ണകുമാര്‍ മത്സരിച്ച 5 തെരഞ്ഞെടുപ്പുകളിലും നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞത് പച്ചക്കള്ളമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഇത് ആറ് വര്‍ഷത്തെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ നിന്ന് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അവസാനം സി.കൃഷ്ണകുമാര്‍ മത്സരിച്ച പാലക്കാട് ലോക്സഭാ തെരഞ്ഞെടുപ്പിലെ സത്യവാങ്മൂലത്തിലും തെറ്റായ വിവരങ്ങളാണ് നല്‍കിയത്. ജി.എസ്.ടി ഡ്യൂ ഇല്ലെന്ന തെറ്റായ വിവരം നല്‍കിയെന്നും കമ്പനികളില്‍ ഷെയര്‍ ഇല്ലെന്ന് കള്ളം പറഞ്ഞതായും സന്ദീപ് വാര്യര്‍ ആരോപിച്ചു. കൃഷ്ണകുമാറിന്റെ കമ്പനിക്ക് ജി.എസ്.ടി അടക്കാന്‍ ഉണ്ടെന്ന് കാണിച്ച് ജി.എസ്.ടി വകുപ്പ് കത്ത് നല്‍കിയതിന്റെ പകര്‍പ്പും സന്ദിപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു.
ഇനി തന്റെ ചോദ്യം കൃഷ്ണകുമാറിനോട് അല്ല തെരഞ്ഞെടുപ്പ് കമ്മീഷനോടാണെന്നും സന്ദീപ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇക്കാര്യം ഇലക്ഷന് കമ്മീഷന് മുന്നില്‍ വന്നിരുന്നോ?, ഹിയറിങിനായി സി കൃഷ്ണകുമാറിനെ വിളിച്ചിരുന്നോ?. ഹിയറിങിന് വിളിക്കാതെ ഈ പരാതി അട്ടിമറിക്കുകയാണോ ചെയ്തത്. ഈ മൂന്ന് ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി പറയണമെന്ന് സന്ദീപ് പറഞ്ഞു.
ബാങ്ക് ജോലിക്കായി വ്യാജ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകി; അക്ഷയ സെന്റർ ജീവനക്കാരി അറസ്റ്റിൽ
പാലക്കാട്ട് ബിജെപിയുടെ സ്ഥാനാര്‍ഥിത്വം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടുനിന്നെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പെ ഇന്ത്യയില്‍ ആദ്യം ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത് സി.കൃഷ്ണകുമാറാണ്. കൃഷ്ണ കുമാറിന്റെ സ്ഥാനാര്‍ഥിത്വം നഷ്ടമാകുമെന്ന് അറിഞ്ഞതോടെ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ വിരുദ്ധമായി സംരക്ഷിക്കുകയാണ് ചെയ്തതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സന്ദീപ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പരാതി കിട്ടിയത് സി കൃഷ്ണകുമാറിനെതിരെ മാത്രമല്ല, മറ്റൊരു സംസ്ഥാന നേതാവിനെതിരെയും സമാനമായ പരാതി കിട്ടിയിട്ടുണ്ടെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.