ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെൻറ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ട് രേഖപ്പെടുത്തി. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം.
#WATCH | Delhi: Prime Minister Narendra Modi cast his vote for the Vice Presidential election at the Parliament House this morning.
(Video: DD News) pic.twitter.com/3cxQJNJSrm
You May Also Likeകഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ വെക്കാൻ കേന്ദ്ര സർക്കാർ
— ANI (@ANI) September 9, 2025
എൻ.ഡി.എയും ഇന്ത്യ സഖ്യവും ഇന്നലെ എം.പിമാർക്കായി മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദള്‍, ബി.ആർ.എസ് എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കും. എൻ.ഡി.എ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണമാണ് ബി.ജെ.പി നേതൃത്വം നടത്തുന്നത്.
എം.പിമാരെ ബാച്ച് ബാച്ചായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേല്‍നോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക. എൻ.ഡി.എക്കുള്ള പിന്തുണയിൽ മാറ്റം ഇല്ലെന്ന് വൈ.എസ്.ആർ കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും. എട്ടു മണിയോടെ ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.



ദരിദ്രർക്കും ഇടത്തരക്കാർക്കും വലിയ ആശ്വാസം; പുതിയ ജിഎസ്ടി നിരക്കുകള്‍ പ്രാബല്യത്തില്‍; ബിസ്കറ്റിനും സോപ്പിനും വെണ്ണയ്ക്കും മുതല്‍ കാറുകള്‍ക്ക് വരെ ‘ബംപര്‍’ വിലക്കുറവ്
കഫ് സിറപ്പ് വിൽപ്പനയിൽ കടുത്ത നിയന്ത്രണങ്ങൾ വെക്കാൻ കേന്ദ്ര സർക്കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.