രണ്ടു പുതുപുത്തൻ എസ്.യു.വികളുമായി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് വിൻഫാസ്റ്റ്

വിയറ്റ്നാം വാഹനനിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം കുറിക്കുന്നു. രണ്ട് മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിലേക്ക് കമ്പനി ചുവടുവെയ്ക്കുന്നത്. VF6, VF7 എന്നീ രണ്ട് മിഡ്‌സൈസ് എസ്.യു.വി മോഡലുകളാണ് കമ്പനി ഇലക്ട്രിക്  സെഗ്മെൻ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.

ഇതിൽ VF6 എർത്ത് എന്ന മോഡലിൻ്റെ വില വരുന്നത് 16 ലക്ഷം രൂപയാണ്. എർത്ത്, വിൻഡ്, വിൻഡ് ഇൻഫിനിറ്റി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് VF6നുള്ളത്. 16 ലക്ഷം രൂപ മുതൽ18.29 ലക്ഷം രൂപ വരെയാണ് ഇവയുടെ എക്സ് ഷോറൂം വില.

VF7-ൻ്റെ വിലകൾ ആരംഭിക്കുന്നത് 20.89 ലക്ഷം രൂപ മുതലാണ്. അഞ്ച് വേരിയൻ്റുകളിലാണ് VF7 എത്തുന്നത്. 2025ലെ ഭാരത് മൊബിലിറ്റി ഓട്ടോ എക്സ്പോയിലായിരുന്നു VF6, VF7 എന്നീ രണ്ട് ഇവികളെ കമ്പനി അവതരിപ്പിച്ചത്. ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, എംജി, ടാറ്റ കർവ്വ് ഇവി, മഹീന്ദ്ര BE6 എന്നീ വാഹനങ്ങളുമായി വിപണിയിൽ ഏറ്റുമുട്ടുന്നതിനായാണ് വിൻഫാസ്റ്റിന്റെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്​പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *