കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകലാണോ വോട്ടുചെയ്യല്‍, വിദേശത്ത് വേരുറപ്പിക്കുന്നുവെങ്കില് എന്തിനു വോട്ടു ചെയ്യണം തുടങ്ങിയ സംശയങ്ങളാണ് പുതുതലമുറയ്ക്ക്. സംശയങ്ങളെന്തുതന്നെ ആയാലും വോട്ടുചെയ്തു ഉത്തമപൗരരാകണമെന്ന് മറുപടി നല്കി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍. സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് പരമാവധിപേരെ എത്തിക്കുക ലക്ഷ്യമാക്കി വിദ്യാര്‍ഥികളുമായി ശ്രീനാരായണ കോളജില്‍ നടത്തിയ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
കക്ഷിരാഷ്ട്രീയത്തിന്വേണ്ടി എന്ന് ചിന്തിക്കുന്നതിലുപരിയായി രാഷ്ട്രപുനര്നിര്മാണത്തിലെ പങ്കാളിത്തം എന്നതാണ് സുപ്രധാനം. വിദേശത്തേക്ക് പോകേണ്ടിവന്നാലും വോട്ടവകാശം വിനിയോഗിക്കാന്‍ തയ്യാറാകണം. വിദേശത്ത് നിലയുറപ്പിക്കുന്നവരെ ജനാധിപത്യപ്രക്രിയയുടെ ഭാഗമാക്കുന്നതിനുള്ള മാര്‍ഗങ്ങളിലേക്കും വരുംനാളുകളില്‍ കടക്കും. തിരഞ്ഞെടുപ്പ് മത്സരരംഗത്തും യുവതയുടെ പ്രാതിനിധ്യം കൂടുതലുണ്ടാകണം എന്ന് വിദ്യാര്‍ഥികള്‍. സാമൂഹ്യമാറ്റത്തിന് ഇടയാക്കുന്നതാകും യുവതയുടെ ഇടപെടലെന്നും സംയുക്തമായി വിലയിരുത്തി. കള്ളവോട്ട് സംബന്ധിച്ചും കുട്ടികള്‍ ആശങ്ക പങ്കിട്ടു.
ആലപ്പുഴയിൽ പ്ലസ് ടു വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.