ഭൂമി ഏറ്റെടുക്കാം എന്ന ഹൈക്കോടതി വിധി വന്നതോടെ ചൂരല്‍മല – മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗണ്‍ഷിപ്പ് നിര്‍മ്മാണം ഇന്ന് തന്നെ തുടങ്ങും. അര്‍ദ്ധരാത്രിയോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിരുന്നു. 17 കോടി രൂപ കൂടി കെട്ടിവച്ചാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്.
എല്‍സ്റ്റണ്‍ ടീ എസ്റ്റേറ്റിലെ 78.73 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ ഇന്നലെ ഹൈക്കോടതി അനുമതി നല്‍കിയത്. ഭൂമിയുടെ നഷ്ടപരിഹാരമായി നേരത്തേ 26.51 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഇത് ന്യായല്ലെന്നും ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നുമായിരുന്നു എസ്റ്റേറ്റ് ഉടമകളുടെ വാദം. ഫെയര്‍ വാല്യൂ കണക്കാക്കിയാല്‍ നഷ്ടപരിഹാരത്തുക 42 കോടിയാകുമെന്നും ബാക്കി തുക പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അംഗീകരിച്ചാണ് കോടതി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയത്.
ഇന്നലെ രാത്രി 10.30ഓടെ ട്രഷറിയില്‍ 17.7 കോടി രൂപ അധികമായി കെട്ടിവെച്ചു. പിന്നാലെ ജില്ലാ ഭരണകൂടം ഭൂമിയേറ്റെടുത്തു. 290 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുക. എസ്റ്റേറ്റ് ഉടമകളുടെ ഹര്‍ജിയില്‍ കോടതി പിന്നീട് വിശദമായ വാദം കേള്‍ക്കും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
കണ്ണൂരിൽ കാക്കകളിൽ പക്ഷിപ്പനി
കണ്ണൂരിൽ കാക്കകളിൽ പക്ഷിപ്പനി



വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, ന്യൂസ് ഐയുടേതല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്പർധയോ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.